# ‘രണ്ടോ മൂന്നോ സീനില്‍ മാത്രം വരുന്ന ഒരു കഥാപാത്രം’ മാളികപ്പുറത്തെ കുറിച്ച് മനോജ് കെ ജയന്‍

- Link: https://ml.b4blaze.com/film-news/manoj-k-jayan-about-malikappuram-movie
- Published: 2023-01-03T19:57:37+05:30
- Author: Gargi

ഉണ്ണി മുകുന്ദന്‍ പ്രധാന കഥാപാത്രമായെത്തിയ മാളികപ്പുറം ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ്
ലഭിക്കുന്നത്. ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ദൈവത്തിന് നന്ദി പറയുകയാണ് നടന്‍
മനോജ് കെ ജയന്‍. ‘രണ്ടോ മൂന്നോ സീനില്‍ മാത്രം വരുന്ന ഒരു കഥാപാത്രമാണ് എന്റെത്. അത്
നന്നായി., എന്ന് ആളുകള്‍ വിളിച്ച് പറയുമ്പോഴും,എഴുതി വായിക്കുമ്പോഴും…ഒരുപാട് സന്തോഷമെന്നാണ്
താരം ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/malikapuram3.jpg?
resize=750%2C912&ssl=1)

**താരത്തിന്റെ വാക്കുകള്‍**

‘മാളികപ്പുറം” ഒരു ഗംഭീര വിജയത്തിലേക്ക് നീങ്ങുമ്പോള്‍ അതില്‍ ഒരു പാര്‍ട്ട് ആവാന്‍
സാധിച്ചതില്‍ വലിയ സന്തോഷം. രണ്ടോ മൂന്നോ സീനില്‍ മാത്രം വരുന്ന ഒരു കഥാപാത്രമാണ് എന്റെത്.
അത് നന്നായി., എന്ന് ആളുകള്‍ വിളിച്ച് പറയുമ്പോഴും, എഴുതി വായിക്കുമ്പോഴും…ഒരുപാട് 
സന്തോഷം????ദൈവത്തിന് നന്ദി ??എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.. ആശംസകള്‍.

നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് മാളികപ്പുറം. ശ്രീപഥ്, ദേവനന്ദ
എന്നീ ബാലതാരങ്ങളാണ് സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. മലയാളത്തിലെ രണ്ട് പ്രബല
നിര്‍മാണ കമ്പനികള്‍ ചേര്‍ന്നാണ് നിര്‍മാണം. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ
മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും നിര്‍മാണ പങ്കാളികളാണ്.
നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്ലര്‍, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ
സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ ആണ് വിഷ്ണു ശശി ശങ്കര്‍. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്,
ക്യാമറാമാന്‍ വിഷ്ണു നാരായണന്‍ നമ്പൂതിരി. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ്
ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്.
പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
