# രണ്ടാം വിവാഹത്തിലൂടെ ഞാന്‍ പഠിച്ച പാഠം, തുറന്ന് പറഞ്ഞ് മനോജ് കെ ജയന്‍

- Link: https://ml.b4blaze.com/film-news/manoj-k-jayan-second-marriage
- Published: 2021-10-26T20:30:11+05:30
- Author: Rahul

തനിക്ക് കിട്ടുന്ന കഥാപാത്രങ്ങള്‍ ചെറുതോ വലുതോ ആകട്ടെ..അതിനെ അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍
മനോജ് കെ ജയനോളം കഴിവുള്ള നടന്മാര്‍ മലയാള സിനിമയില്‍ കുറവാണ്. സര്‍ഗത്തിലെ കുട്ടന്‍
തമ്പുരാനെ ഇപ്പോഴും മറക്കാന്‍ മലയാളികള്‍ക്ക് കഴിയില്ല.

 മമ്മൂട്ടി നായകനായ ഗാനഗന്ധര്‍വനാണ് ഏറ്റവും ഒടുവില്‍ മനോജിന്റേതായി പുറത്തിറങ്ങിയ
ചിത്രം. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിലും മെഗാസ്റ്റാറിനൊപ്പം മനോജ് കെ ജയനും എത്തുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്ത വിവാഹമോചനമായിരുന്നു മനോജ്-ഉര്‍വശി ജോഡികളുടേത്.
പ്രണയിച്ച് വിവാഹം കഴിച്ച ഇവര്‍ പരസ്പരം പൊരുത്തപ്പെടാന്‍ കഴിയാതെ വേര്‍പിരിയുകയായിരുന്നു.
ഇതിന് ശേഷം ഇരുവരും രണ്ടാമത് വിവാഹം കഴിച്ചു. ഉര്‍വശി ബിസിനസുകാരനായ ശിവനേയും, മനോജ്
കെ ജയന്‍ ആശയേയും വിവാഹം കഴിച്ചു. ഇപ്പോഴിതാ, രണ്ടാം വിവാഹം കഴിച്ച ആശയില്‍ നിന്നും
പഠിച്ച കാര്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മനോജ് കെ ജയന്‍. കുടുംബ ജീവിതം
എങ്ങനെയാകണമെന്ന് ആശയാണ് എന്നെ പഠിപ്പിച്ചത്. നമ്മള്‍ എങ്ങനെ ജീവിക്കണം. ഭാര്യ എന്താകണം,
ഒരു ഭാര്യ എങ്ങനെ കുടുംബം നോക്കണം, എന്നൊക്കെ ആശയാണ് എന്നെ മനസ്സിലാക്കി തന്നത് മനോജ്
കെ ജയന്‍ പറഞ്ഞു.

 

 
