# ഒരുപാട് വിഷമിച്ച ആ നിമിഷത്തെ കുറിച്ച് ഓര്‍ത്ത് മനോജ് കെ ജയന്‍!!

- Link: https://ml.b4blaze.com/film-news/manoj-k-jayan-sharing-experience
- Published: 2022-01-13T15:12:59+05:30
- Author: Rahul

പണ്ട് കാലത്തെ ഷൂട്ടിംഗ് അനുഭവങ്ങള്‍ താരങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ അത് തമാശ നിറഞ്ഞതോ
വിഷമം നിറഞ്ഞതോ ആയിക്കൊള്ളട്ടെ പ്രേക്ഷകര്‍ക്ക് അതറിയാന്‍ എന്നും ഒരു ആവേശമാണ്. ഇപ്പോഴിതാ
സീനിയേഴ്സ്  എന്ന സിനിമിയുടെ സെറ്റില്‍ വെച്ച് തനിക്കുണ്ടായ ഒരു അനുഭവം തുറന്ന് പറഞ്ഞ്
എത്തിയിരിക്കുകയാണ് മനോജ് കെ.ജയന്‍. ജയറാം, കുഞ്ചാക്കോ ബോബന്‍, മനോജ്.കെ.ജയന്‍, ബിജു
മേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ഹിറ്റ് ചിത്രമാണ് ‘സീനിയേഴ്സ്’
ഈ ചിത്രവുമായി ബന്ധപ്പെട്ട രസകരമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടന്‍ മനോജ്.
കെ.ജയന്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/75247371-300x225.
jpg?resize=861%2C646&ssl=1)

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്… സീനിയേഴ്സ്’ എന്ന സിനിമ ചിത്രീകരിച്ചപ്പോള്‍ ഞാന്‍
ഏറ്റവും വിഷമം അനുഭവിച്ച ഒരു നിമിഷമാണ് അതിലെ പാട്ട് സീനിനു വേണ്ടി ഡാന്‍സ് ചെയ്യേണ്ടി
വന്നത്. അതിന്റെ പ്രധാന കാരണം എനിക്കൊപ്പമുള്ളവരെല്ലാം മികച്ച ഡാന്‍സേഴ്സ് ആയതുകൊണ്ടാണ്.
എനിക്ക് അധികം വശമില്ലാത്ത പരിപാടിയാണത്. എനിക്കൊപ്പം ഡാന്‍സ് ചെയ്യുന്നതാകട്ടെ മലയാള
സിനിമയില്‍ ഏറ്റവും നന്നായി ഡാന്‍സ് ചെയ്യുന്ന ചാക്കോച്ചന്‍. മറ്റൊന്ന് ജയറാം. ജയറാമും
നന്നായി ഡാന്‍സ് ചെയ്യും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/malayalam-movie-
seniors-stills-300x178.jpg?resize=860%2C510&ssl=1)

പിന്നെ ആകെയുള്ള ഒരു പ്രതീക്ഷ ബിജു മേനോനാണ്. പാട്ട് സീന്‍ എടുക്കുമ്പോള്‍ അവനും മനോഹരമായി
ഡാന്‍സ് ചെയ്യുന്നു. ‘നിനക്ക് ഇത് എങ്ങനെ സാധിക്കുന്നെടാ’ എന്ന് ബിജുവിനോട് ചോദിച്ചപ്പോള്‍
അവന്‍ പറഞ്ഞു…അവന്‍ ‘അഞ്ചു വര്‍ഷം ഭരതനാട്യം പഠിച്ചിട്ടുണ്ടെന്നു’. കേരളത്തിലെ ആരെങ്കിലും
അവനെ ഭരതനാട്യ വേഷത്തില്‍ കണ്ടിരുന്നേല്‍ എന്ന് അപ്പോള്‍ ഞാന്‍ ആഗ്രഹിച്ചു പോയി. രസകരമായ
മുഹൂര്‍ത്തം പങ്കുവച്ചു കൊണ്ട് മനോജ് കെ ജയന്‍ പറയുന്നു.
