# ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഭർത്താവ് ഭാര്യക്ക് ഇങ്ങനെ ഒരു വിവാഹ വാര്‍ഷിക സമ്മാനം നൽകുന്നത് !! ബീന ആന്‍റണിക്ക് സ്പെഷല്‍ സമ്മാനവുമായി മനോജ്

- Link: https://ml.b4blaze.com/film-news/manoj-kumar-and-beena-antony-wedding-anniversry
- Published: 2020-04-28T18:58:39+05:30
- Author: Rahul

മിനിസ്‌ക്രീനിൽ കൂടി പ്രേക്ഷകർക്ക് ഏറെ പരിചിതമായ താര ദമ്പതികൾ ആണ്  മനോജ് കുമാറും 
ബീനാ ആന്റണിയും. ലോക്ക് ടൗണിലെ തങ്ങളുടെ വിവാഹ വാർഷികം ആഘോഷിച്ച കഥയുമായി എത്തിയിരിക്കുകയാണ്
മനോജ് കുമാർ, ഒരു ഭർത്താവും ഭാര്യക്ക് ഇതുവരെ ഇങ്ങനെ ഒരു സമ്മാനം കൊടുത്തിട്ടില്ല, 
അതുപോലൊരു വ്യത്യസ്തമായ വെഡിങ്ങ് ആനിവേഴ്സറി ഗിഫ്റ്റുമായിട്ടാണ് മനോജ് ബീനയുടെ മുൻപിൽ
എത്തിയത്. മനോജിന്റെ ഫേസ്ബുക് ഇങ്ങനെ.

ഞങ്ങളുടെ മനസ്സും ശരീരവും പരസ്പരം “ലോക് ഡൗൺ” ആയിട്ട് ഇന്നേക്ക് 17 വർഷം പൂർത്തിയാവുന്നു…

വേലയും കൂലിയും പൈസയുമില്ലാത്ത മേലോട്ട് നോക്കിയിരിക്കുന്ന ഈ വേളയിൽ എൻ്റെ സഹധർമ്മിണിക്ക്
വിവാഹ വാർഷിക സമ്മാനം എന്തുകൊടുക്കും എന്ന് ആലോചിച്ച് തല പുണ്ണാക്കിയപ്പോൾ .. പെട്ടെന്ന്
തലയിൽ ഒരു “ബൾബ് ” മിന്നി..

![manoj kumar](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/manoj-
kumar.jpg?resize=960%2C697&ssl=1)

രണ്ടു ദിവസം മുമ്പ് അവൾ എന്നോട്‌ ഒരു കാര്യം പറഞ്ഞിരുന്നു.. “ചക്കവറുത്തത് തിന്നാൻ 
കൊതിയാവുന്നു… ”
 ഒന്നും ആലോചിച്ചില്ല.. വണ്ടിയുമെടുത്ത് വിട്ടു.. മാസ്കിട്ട് ഹെൽമറ്റിട്ട്
സാമൂഹ്യ അകലം പാലിച്ച് നല്ല ഒന്നാംന്തരം നാടൻ പച്ച ചക്ക വാങ്ങിച്ചു… നിറഞ്ഞ സന്തോഷത്തോടെ
അവൾക്കത് വിവാഹ വാർഷിക സമ്മാനമായി നല്കി… അവള് ഹാപ്പി … ഞാനതിലേറേ ഹാപ്പി… (because
total gift expense 160 rs)… ലോക ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഭർത്താവ് ഭാര്യയ്ക്ക്“
പച്ച ചക്ക ” വിവാഹ വാർഷിക സമ്മാനമായി നല്കിയിരിക്കുന്നത്… എന്താല്ലേ..??! എൻ്റെ “ലോക്
ഡൗൺ പരമ്പര ദൈവങ്ങളേ.. ” എല്ലാം കാണുന്നുണ്ടല്ലോ അല്ലേ..!!! എന്തായാലും ഇന്ന് തന്നെ“
gift ” വറുക്കും.. അപ്പോൾ ശരി എല്ലാവരും Safe ആയി ഇരിക്കൂ..

” STAY HOME .. STAY SAFE..

![beena antony](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/beena-
antony.jpg?resize=960%2C453&ssl=1)
