# ‘ഇമ്മാതിരി അടിപൊളി കാസ്റ്റിംഗ് അടുത്തൊന്നും കണ്ടിട്ടില്ല’

- Link: https://ml.b4blaze.com/film-news/manoj-kumar-fb-post-about-romancham
- Published: 2023-02-06T23:47:59+05:30
- Author: Gargi

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍
അശോകന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ രോമാഞ്ചം. തിയേറ്ററുകളിലെത്തിയ ചിത്രത്തിന്
മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ്
ശ്രദ്ധേയമാകുന്നത്. രോമാഞ്ചം 2 വിനുള്ള ഒരു സ്‌പേസ് പ്രേക്ഷകന് നല്‍കിയവസാനിക്കുന്ന
ഈ ചിത്രത്തിന് ധൈര്യായി ടിക്കറ്റെടുക്കാമെന്ന് മനോജ് കുമാര്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച
കുറിപ്പില്‍ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/romancham-thumb-
1.jpg?resize=1280%2C720&ssl=1)

_കാസ്റ്റിംഗിന്റെ മികവില്‍ സിറ്റുവേഷണല്‍ കോമഡികളുടെ അസാദ്ധ്യ ചേരുവ കൊണ്ട് ഹൊററില്‍
മുക്കിയെടുത്ത ഉഗ്രന്‍ കോമഡി ട്രീറ്റാണ് രോമാഞ്ചം?? ഇമ്മാതിരി .അടിപൊളി കാസ്റ്റിംഗ്
അടുത്തൊന്നും കണ്ടിട്ടില്ല. എനിക്ക് പേരറിയാവുന്ന 3 പേരേ ഈ പടത്തിലുള്ളു. സൗബിന്‍, 
അര്‍ജുന്‍ പിന്നെ ചെമ്പന്‍ . ബാച്ചിലര്‍ ലൈഫിന്റെ നേര്‍ക്കാഴ്ചയായിട്ടും ഒരൊറ്റ വള്‍ഗര്‍/
ഡബ്ബിള്‍ മീനിംഗ് കലാപരിപടികളും ഇല്ലാത്ത നല്ല നീറ്റ് ഐറ്റം. രോമാഞ്ചം 2 വിനുള്ള ഒരു
സ്‌പേസ് പ്രേക്ഷകന് നല്‍കിയവസാനിക്കുന്ന ഈ ചിത്രത്തിന് ധൈര്യായി ടിക്കറ്റെടുക്കാം. 
Fun element അത്ര കണ്ട് വര്‍ക്കായിട്ടുണ്ട് ??_

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/romanch.jpg?resize
=701%2C786&ssl=1)

ജിത്തു മാധവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തില്‍ അര്‍ജുന്‍ അശോകനും, ചെമ്പന്‍
വിനോദ്, ശ്രീജിത് നായര്‍, അഫ്സല്‍, സിജു സണ്ണി, സജിന്‍ ഗോപു ,ജോമോന്‍ ജ്യോതിര്‍ തുടങ്ങിയ
താരങ്ങളും അഭിനയിക്കുന്നു. സുഷിന് ശ്യാം ആണ് ചിത്രത്തിനെ സംഗീതം ഒരുക്കിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/romancham-1.jpg?
resize=1280%2C720&ssl=1)

2007 ല്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടക്കുന്ന
സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ്
എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍
ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാനു താഹിര്‍ ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിങ്ങും
നിര്‍വഹിക്കുന്നു. അന്നം ജോണ്‍പോള്‍, സുഷിന്‍ ശ്യാം എന്നിവരാണ് സിനിമയുടെ സഹനിര്‍മ്മാതാക്കള്‍.
