# കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങി മാന്‍വി; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

- Link: https://ml.b4blaze.com/film-news/manvi-surendran-new-photoshoot-goes-viral
- Published: 2022-07-13T20:19:59+05:30
- Author: Rahul

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളാണ് മാന്‍വി സുരേന്ദ്രന്‍. സീരിയലുകള്‍ക്ക്
പുറമെ ടി വി ഷോകളിലൂടെയും വളരെ സജീവമായി നില്‍ക്കുന്ന താരമാണ് മാന്‍വി. അതിനാല്‍ തന്നെ
മാന്‍വി പങ്കുവെക്കുന്ന ഫോട്ടോകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മിസിസ് ഹിറ്റ്‌ലര്‍,
കൂടെവിടെ, സീത തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെ സുപരിചിതയായ താരം തന്റെ വിശേഷങ്ങളെല്ലാം
ആരാധകരോട് പങ്കുവെക്കാറുമുണ്ട്. നാടന്‍ വസ്ത്രങ്ങളിലും മോഡേണ്‍ വേഷങ്ങളിലും ഒരുപോലെ
തിളങ്ങാറുണ്ട് മാന്‍വി. ഇപ്പോഴിതാ മാന്‍വി പങ്കുവെച്ചിരിക്കുന്ന പുത്തന്‍ ഫോട്ടോഷൂട്ട്
ചിത്രങ്ങളാണ് വൈറലാകുന്നത്. ബ്രൈഡല്‍ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.

ബ്രൈഡല്‍ ലുക്കില്‍ തന്നെ താരം മുമ്പും ഫോട്ടോകള്‍ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ
പുതിയ ഫോട്ടോഷൂട്ടും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. പിങ്ക് നിറത്തില്‍ പട്ടുസാരിയണിഞ്ഞാണ്
മാന്‍വി എത്തിയിരിക്കുന്നത്. ജിമ്മിക്കി കമ്മലും ഹെവിലുക്കുള്ള മാലയും വളയുമൊക്കെ അണിഞ്ഞ്
അതിമനോഹരിയായാണ് താരം ചിത്രങ്ങളിലുള്ളത്. മുടി അഴിച്ച് റോസാപ്പൂക്കള്‍ കൈയ്യില്‍ പിടിച്ചു
കൊണ്ടുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാള്‍. ഓരോ ദിവസവും ഓരോ സമ്മാനമാണ്, പക്ഷേ 
വളരെ പ്രത്യേകതയുള്ള ദിവസമാണ് എന്നാണ് മാന്‍വി സ്വയം പിറന്നാള്‍ ആശംസ അറിയിച്ചിരിക്കുന്നത്.
നിരവധി ആരാധകരും താരങ്ങളും മാന്‍വിയ്ക്ക് ആശംസകള്‍ അറിയിച്ചിരുന്നു. ആകാശനീല നിറമുള്ള
തീം ആയിരുന്നു മാന്‍വി പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി തിരഞ്ഞെടുത്തത്.
