# എന്നെ ആളുകൾ ആദ്യം കാണുമ്പോൾ ചോദിക്കുന്നത് അതിനെ പറ്റിയാണ് !! മാന്‍വി സുരേന്ദ്രന്‍

- Link: https://ml.b4blaze.com/film-news/manvi-surendran-shares-the-secret-of-her-hair
- Published: 2020-07-03T16:18:35+05:30
- Author: Rahul

സീത എന്ന സീരിയലിൽ കൂടി പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് മാൻവി. നിരവധി സീരിയലുകളിൽ
മാൻവി ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു, ഇപ്പോൾ താരം ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ
തന്റെ മുടിയെ കുറിച്ച് മാൻവി പറഞ്ഞിരിക്കുകയാണ്. ചെറുപ്പ കാലം മുതൽ നൃത്തം ഇഷ്ടമുള്ള
കുട്ടി ആയിരുന്നു മാൻവി, മോഹിനിയാട്ടം ആയിരുന്നു മെയിൻ അതില്‍ സംസ്ഥാന ജേതാവായിരുന്നു
അതിന്റെ ഫോട്ടോ പാത്രത്തില്‍ കണ്ടിട്ടാണ് മാൻവിയെ സീരിയലിലേക്ക് ക്ഷണിച്ചത്. എന്നാൽ
ആ സീരിയല്‍ നടന്നില്ല. പിന്നീട് അതെ ടീമിന്റെ ചേച്ചിയമ്മ എന്ന സീരിയലിലൂടെ അഭിനയത്തിലേക്ക്
എത്തി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/manve-surendran-
1.jpg?resize=960%2C960&ssl=1)

സീതയിലെ അര്‍ച്ചന എന്ന കഥാപാത്രമാണ് ഒരുപാട് വഴിത്തിരിവായത്. നെഗറ്റീവ് വേഷമായിരുന്നു.
പിന്നീട് താരത്തെ തേടി അത്തരത്തില്‍ നിരവധി വേഷങ്ങള്‍ എത്തി. സ്കൂളില്‍ പഠിക്കുമ്ബോള്‍
മുതല്‍ ക്യാമറക്ക് മുന്നില്‍ എങ്ങനെയെങ്കിലും എത്തണം എന്നായിരുന്നു മാൻവിയുടെ ആഗ്രഹം.
സീരിയലിനു പുറമെ സ്റ്റാർ മാജിക്കിലും മാൻവി എത്താറുണ്ട്. അവിടെ ഫുൾ ഹാപ്പിയാണ്, കളിയും
ചിരിയുമൊക്കെയായി നല്ല രസമാണ് എന്നാണ് താരത്തിന്റെ അഭിപ്രായം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/manve.jpg?resize
=1080%2C1350&ssl=1)

പലരും തന്നെ നേരിട്ട് കാണുമ്പൊൾ ആദ്യം ചോദിക്കുന്നത് മുടിയുടെ രഹസ്യം ആണെന്ന് മാൻവി
പറയുന്നു, അതിന്റെ രഹസ്യം എന്താണെന്ന് പലരും ചോദിക്കും. പ്രതേകിച്ച്‌ ഒന്നുമില്ല. എണ്ണ
തലയില്‍ പുരട്ടാറില്ല. ഇത് പാരമ്പര്യമായി കിട്ടിയ മുടി ആണെന്ന് താരം വ്യക്തമാക്കുന്നു.
എന്റെ അച്ഛന്റെ അമ്മയ്ക്കും നല്ല മുടിയുണ്ട്. അത് എനിക്ക് കിട്ടിയതാണെന്നാണ് എല്ലാവരും
ഇവിടെ പറയുന്നത് എന്ന് മാൻവി പറയുന്നത്. ഇപ്പോൾ പാലായിൽ പിജിക്ക് പടിക്കുകയാണ് മാൻവി.
