# ദിലീപിനെ തിരിച്ചറിയാതെ പോയി..!! നടി മന്യ പറഞ്ഞത്!!

- Link: https://ml.b4blaze.com/film-news/manya-sharing-shooting-experience
- Published: 2022-01-12T09:02:05+05:30
- Author: Rahul

നടിയെ ആക്രമിച്ച കേസന്വേഷണം പുതിയ വഴിത്തിരിവിലേക്ക് എത്തി നില്‍ക്കുമ്പോള്‍ നടന്‍ 
ദിലീപിനെ കുറിച്ചുള്ള വാര്‍ത്തകളാണ് എങ്ങും നിറയുന്നത്. ഇപ്പോഴിതാ ദിലീപിനെ കുറിച്ച്
മലയാളത്തിലെ ഒരുകാലത്തെ മിന്നും താരമായ മന്യ പറഞ്ഞ വാക്കുകളാണ് വീണ്ടും പ്രേക്ഷക ശ്രദ്ധ
നേടുന്നത്. ജോക്കര്‍ എന്ന സിനിമയിലൂടെയാണ് മന്യ നായിഡു പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി
മാറിയത്. കമലയയായി മലയാളി മനസ്സുകളില്‍ ചേക്കേറിയ താരം പിന്നീട് വണ്‍ മാന്‍ ഷോ, രാക്ഷസ
രാജാവ്, കുഞ്ഞിക്കൂനന്‍, സ്വപ്നക്കൂട്, അപരിചിതന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/manya-dileep-3-1604128395-
300x169.jpg?resize=877%2C494&ssl=1)

ഇപ്പോഴിതാ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് നടന്‍ ദിലീപുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ 
ഒരു അനുഭവം മന്യ തുറന്ന് പറഞ്ഞിരിക്കുന്നതാണ് വീണ്ടും ചര്‍ച്ചയാകുന്നത്. ദിലീപിന ഒപ്പം
കുഞ്ഞിക്കൂനന്‍ ന്നെ ചിത്രത്തില്‍ അഭിനയിച്ച ഒനു അനുഭവമാണ് താരം പങ്കുവെച്ചിരുന്നത്.
ചിത്രത്തില്‍ മന്യ, ദിലീപ്, നവ്യ നായര്‍, കൊച്ചിന്‍ ഹനീഫ, സലിം കുമാര്‍, ബിന്ദു പണിക്കര്‍
തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദിലീപ് ഇരട്ട വേഷത്തിലായിരുന്നു
ചിത്രത്തിലെത്തിയത്. കുഞ്ഞന്റെ വേഷത്തില്‍ ദിലീപിനെ കണ്ടപ്പോള്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നാണ്
മന്യ പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്. കുഞ്ഞന്റെ വേഷത്തിലുള്ള ദിലീപിനൊപ്പമെടുത്ത ചിത്രവും
മന്യ പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞനെ ഞാന്‍ ആദ്യമായി കണ്ടപ്പോള്‍ എടുത്ത ഫോട്ടോയാണിതെന്നും
മന്യ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/manya-300x169.jpg?
resize=918%2C517&ssl=1)

ദിലീപേട്ടന്റെ അടുത്തുകൂടിയാണ് എന്റെ ഷോട്ട് റെഡിയായപ്പോള്‍ ഞാന്‍ പോയത്. പക്ഷെ എനിക്ക്
അദ്ദേഹത്തെ മനസ്സിലായില്ല. അദ്ദേഹം എന്റെ പേര് വിളിച്ചപ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കുകയും
എന്നാല്‍ കുഞ്ഞനെ കണ്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയെന്നും താരം പറയുന്നു. ചിത്രത്തെ
കുറിച്ചുള്ള ഓര്‍മ്മകള്‍ ജീവിക്കുന്ന കാലത്തോളം ഉണ്ടാവുമെന്നും ഞാന്‍ ഇന്ന് എന്താണോ
അതിന് കാരണം ആരധകരാണെന്നും മന്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

 
