# ‘ബെട്ടിയിട്ട ബായത്തണ്ട്’ വെച്ചിട്ട് ഈ സീനുകള്‍ മാറ്റിയത് എന്തിന്..? മോഹന്‍ലാലിന്റെ ആ വൈകാരിക രംഗം ഇതാ..!!

- Link: https://ml.b4blaze.com/film-news/marakkar-deleted-scene
- Published: 2022-01-05T13:00:18+05:30
- Author: Rahul

ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ
സിംഹം എന്ന സിനിമ. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ വന്ന സിനിമ ഒരുപാട് വിമര്‍ശനങ്ങള്‍ക്കും
ഡീഗ്രേഡിംഗിനും ഇരയായി. എന്നാല്‍ കൂടുതല്‍ പ്രതീക്ഷകള്‍ വെയ്്ക്കാതെ സിനിമ കാണാന്‍ 
പോയവര്‍ക്ക് മരക്കാര്‍ ഇഷ്ടപ്പെടുകയും ചെയ്തു. ചിത്രത്തിലെ ചില ഡയലോഗുകള്‍ വ്യാപകമായി
ട്രോള്‍ ചെയ്യപ്പെട്ടിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/marakkar-300x169.
jpg?resize=911%2C513&ssl=1)

അത്തരത്തില്‍ ഒരു ഡയലോഗ് ആയിരുന്നു ചിത്രത്തിലെ ‘ബെട്ടിയിട്ട ബായത്തണ്ട് പോലെ കിടക്കണ
കിടപ്പ് കണ്ടാ ഇളേപ്പാ’ എന്ന ഡയലോഗ്. എന്നാല്‍ സിനിമ ഇറങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ 
ചിത്രത്തിലെ ഡിലീറ്റഡ് സീനുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് ഇറക്കുകയുണ്ടായി, അതെല്ലാം
തന്നെ മികച്ച സീനുകള്‍ ആണെന്ന് ആയിരുന്നു പ്രേക്ഷകരുടെ അഭിപ്രായം. എന്തുകൊണ്ട് അവ സിനിമയില്‍
നിന്ന് ഒഴിവാക്കി എന്ന് ചോദിച്ച് സംവിധായകന് എതിരെ വീണ്ടും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
ഇപ്പോള്‍ സമാനമായ അഭിപ്രായമാണ് പുതിയതായി ഇറങ്ങിയ ഡിലീറ്റഡ് സീനിനും ലഭിക്കുന്നത്. 
പറങ്കികള്‍ കുഞ്ഞാലി മരക്കാരെ പിടികൂടിയതിന് ശേഷം ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ്
റിലീസ് ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന്റെ വൈകാരിക അഭിനയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ രംഗമാണിത്.
ഡിസംബര്‍ 2ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. തുടര്‍ന്ന് ഡിസംബര്‍ 17ന് ചിത്രം
ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തിരുന്നു. അതേസമയം, ചിത്രത്തിന് എതിരെ ഡീഗ്രേഡിംഗ് കാമ്പയിനും
നടന്നിരുന്നു. ശക്തമായ തിരക്കഥയുടെ അഭാവം മോഹന്‍ലാല്‍ ആരാകരെ വരെ നിരാശയിലാക്കിയിരുന്നു.
ഇപ്പോള്‍ പുറത്തിറക്കിയ ഈ സീനുകള്‍ കൂടി ചിത്രത്തില്‍ വേണയമായിരുന്നു എന്നാണ് ഒരു വിഭാഗം
അഭിപ്രായപ്പെടുന്നത്.

 

 
