# ആരാധകർക്ക് മോഹൻലാലിൻറെ ന്യൂ ഇയർ സമ്മാനം, കുതിര പുറത്തേറി മോഹൻലാൽ, മരക്കാരിന്റെ First Look Poster പുറത്ത്

- Link: https://ml.b4blaze.com/film-news/marakkar-first-look-poster-out
- Published: 2020-01-01T10:43:47+05:30
- Author: Rahul

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ആണ് കുഞ്ഞാലി മരക്കാർ, ഇപ്പോൾ ന്യൂ
ഇയർ സർപ്രൈസ് ആയി മരക്കാരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ്. പ്രതീക്ഷയും
വാഗ്ദാനവും നല്‍കിക്കൊണ്ടാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിയ്ക്കുന്നത്. യുദ്ധകളത്തില്‍
കുതിരപ്പുറത്തേറി നില്‍ക്കുന്ന മരക്കാറെയാണ് പോസ്റ്ററില്‍ കാണുന്നത്. മോഹന്‍ലാല്‍ ആരാധകര്‍ക്കുള്ള
ന്യൂ ഇയര്‍ സമ്മാനം തന്നെയാണ് ഈ പോസ്റ്റര്‍

![Marakkar - Arabikadalinte Simham first poster out](https://i0.wp.com/ml.b4blaze.
com/wp-content/uploads/2020/01/Marakkar-Arabikadalinte-Simham-first-poster-out.jpg?
resize=960%2C436&ssl=1)

അഞ്ച് ഭാഷകളിലായി 5000 തിയേറ്ററുകളില്‍ 2020 മാര്‍ച്ച് 26 ന് സിനിമ റിലീസ് ചെയ്യും,
മോഹൻലാലിൻറെ കൈയ്പ്പടയിൽ ഉള്ള പുതുവത്സര ആശംസകളും സിനിമയെ കുറിച്ചുള്ള ഒരു വാഗ്ദാനവും
പോസ്റ്ററിന്റെ ഒരു ഭാഗത്ത് ഉണ്ട്, 2020ൽ തന്റെ പ്രേക്ഷകർക്ക് ഉള്ള ഒരു ദൃഷ്യ വിരുന്നായിരിക്കും
മരക്കാർ എന്ന് മോഹൻലാൽ വാഗ്ദാനം ചെയ്യുന്നു, തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന
ചിത്രമാണിതെന്നും ലാല്‍ പറയുന്നുണ്ട്.പ്രിയദര്‍ശനാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം
ചെയ്യുന്നത്. ഒപ്പം എന്ന ചിത്രത്തിന്റെ

![mohanlal-marakkar](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/
mohanlal-marakkar.jpg?resize=760%2C443&ssl=1)

വിജയത്തിന് ശേഷം ലാലും പ്രിയനും ഒന്നിയ്ക്കുന്ന ചിത്രമാണ് മരയ്ക്കാര്‍; അറബിക്കടലിന്റെ
സിംഹം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

ലാലിനൊപ്പം മകൻ പ്രണവും, കീർത്തിസുരേഷ്, സുനില്‍ ഷെട്ടി, അര്‍ജ്ജുന്‍ സര്‍ജ്ജ, പ്രഭു,
നെടുമുടി വേണു, മുകേഷ്, സിദ്ധിഖ്, സുഹാസിനി, ഫാസില്‍, രണ്‍ജി പണിക്കര്‍, ഇന്നസെന്റ്,
പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയ വാൻ താര നിരകൾ ഈ സിനിമയിൽ അണി 
നിരക്കുന്നു
