# മരക്കാരിന്റെ ട്രെയ്‌ലർ  പുറത്ത് വിടുന്നത് അഞ്ചു ഭാഷകളിലായി, അഞ്ചു സൂപ്പർ താരങ്ങൾ

- Link: https://ml.b4blaze.com/film-news/marakkar-movie-trailer
- Published: 2020-03-05T11:11:26+05:30
- Author: Rahul

മലയാളികൾ ഏറെ കാത്തിരിക്കുന്ന പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ട് ഈ മാർച്ച് 26നു റിലീസ്
ചെയ്യുകയാണ്. ആരാധകർ ഏറെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രൈലെർ നാളെ വൈകിട്ട്
ആര് മണിക്ക് റീലിസ് ചെയ്യും .  ചിത്രത്തിന്റെ ടീസർ ഈ ഇടയ്ക്ക് റിലീസ് ചെയ്തിരുന്നു.
പ്രശസ്ത സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ എഡിറ്റ് ചെയ്ത ടീസറിന് വമ്ബന്‍ വരവേല്‍പ്പാണ്
ലഭിച്ചത്. ചിത്രത്തിന്റെ ട്രയിലര്‍ നാളെയാണ് പുറത്തിറങ്ങുന്നത്. തെന്നിന്ത്യന്‍ സിനിമയിലെയും
ബോളിവുഡിലെയും സൂപ്പര്‍താരങ്ങള്‍ ചേര്‍ന്നാണ് ട്രയിലര്‍ പുറത്തുവിടുന്നത്.

![marakkar movie poster](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/
03/marakkar-movie-poster.jpg?resize=960%2C436&ssl=1)

മോഹന്‍ലാല്‍ ആണ് മലയാളം ട്രയിലര്‍ പുറത്ത് വിടുന്നത്. സൂര്യ തമിഴ് പതിപ്പും യാഷ് കന്നഡ
പതിപ്പും അക്ഷയ് കുമാര്‍ ഹിന്ദി പതിപ്പും ജൂനിയര്‍ എന്‍ ടി ആര്‍ തെലുങ്ക് പതിപ്പിന്റെ
ട്രയിലറും പുറത്തിറക്കും.  ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്
സൈന ആണ്. സൈന തന്നെയാണ് ഈ വാര്‍ത്ത പ്രേക്ഷകരെ അറിയിച്ചത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന
ഏറ്റവും വലിയ തുകയ്ക്കാണ് സൈന മരയ്ക്കാറിന്റെ ഓഡിയോ റൈറ്റ്‌സ് വാങ്ങിയിരിക്കുന്നത്.

![marakkar movie](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/marakkar-
movie.jpg?resize=767%2C960&ssl=1)

തുക വെളിപ്പെടുത്തിയിട്ടില്ല. എല്ലാ ഭാഷകളിലെയും ഓ‍ഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതും
സൈനയാണ്.  പ്രിയദര്‍ശന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത്
ആന്റണി പെരുമ്ബാവൂരാണ്. മധു, മഞ്ജു വാര്യര്‍, പ്രഭു, അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി,
പ്രണവ് മോഹന്‍ലാല്‍, സിദ്ദിഖ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, നെടുമുടി
വേണു തുടങ്ങി ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളെല്ലാം ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
മാര്‍ച്ച്‌ 26നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
