# ഇനി മരക്കാറുടെ വരവ് …. ആവേശം പകര്‍ന്ന് ടീസര്‍!!

- Link: https://ml.b4blaze.com/film-news/marakkar-teaser
- Published: 2021-11-24T21:00:42+05:30
- Author: Rahul

ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന മരക്കാര്‍ അറബിക്കടല്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ
ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ്. ഒരുപാട് വിവാദങ്ങള്‍ക്ക് ഒടുവിലാണ് ചിത്രം തീയറ്റര്‍
റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ മലയാള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന
ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നതോടെ വലിയ ആവേശത്തിലാണ് ആരാധകര്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/marakkarrrrrrrrrrr-
300x167.jpg?resize=860%2C479&ssl=1)

2020 മാര്‍ച്ചില്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇറക്കിയിരുന്നതാണ്. എന്നാല്‍ കൊവിഡ് സൃഷ്ടിച്ച
അനിശ്ചിതാവസ്ഥയില്‍ റിലീസ് നീണ്ടുപോയി. ഇപ്പോള്‍ തിയറ്ററുകളിലേക്ക് ഡിസംബര്‍ 2ന് എത്താന്‍
തയ്യാറെടുക്കുമ്പോഴാണ് അണിയറക്കാര്‍ പുതിയ ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. മോഹന്‍ലാലിന്റെയും
സംവിധായകന്‍ പ്രിയദര്‍ശന്റെയും സ്വപ്‌ന പ്രോജക്റ്റ് ആയ മരക്കാര്‍ ആന്റണി പെരുമ്പാവൂരാണ്
നിര്‍മ്മിക്കുന്നത്. ഡോ: റോയ് സി ജെ, സന്തോഷ് ടി കുരുവിള എന്നിവരാണ് സഹനിര്‍മ്മാണം.
സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. ഛായാഗ്രഹണം തിരു. സംഗീതം റോണി റാഫേല്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/maxresdefault-11-
300x169.jpg?resize=856%2C482&ssl=1)

പ്രിയദര്‍ശനൊപ്പം അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ടൈറ്റില്‍
വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍
ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍,
ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍വന്‍ തുടങ്ങി വന്‍ താരനിര
തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തീയറ്ററുകള്‍ സജീവമായതോടെ മരക്കാര്‍ ഒരു ചരിത്രം
തന്നെ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
