# ‘ധനുഷ് സാറിന്റെയും ജിവി പ്രകാശിന്റെയും കില്ലര്‍ മില്ലര്‍ എന്‍ട്രി’!!! ക്യാപ്റ്റന്‍ മില്ലറിനെ അഭിനന്ദിച്ച് ഉദയനിധിയും മാരി സെല്‍വരാജ്ജും

- Link: https://ml.b4blaze.com/film-news/mari-selvaraj-and-udaynidhi-about-captain-miller
- Published: 2024-01-13T19:40:15+05:30
- Author: Anu

ആരാധകര്‍ കാത്തിരുന്ന ധനുഷ് ചിത്രം ക്യാപ്റ്റന്‍ മില്ലര്‍ കഴിഞ്ഞ ദിവസം തിയ്യേറ്ററിലെത്തിയിരിക്കുകയാണ്.
അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത വാര്‍ ആക്ഷന്‍ ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍.
ശിവ രാജ്കുമാര്‍, സന്ദീപ് കിഷന്‍, പ്രിയങ്ക മോഹന്‍, ജോണ്‍ കൊക്കന്‍, നിവേദിത സതീഷ്,
എഡ്വേര്‍ഡ് സോണന്‍ബ്ലിക്ക് തുടങ്ങി നിരവധി താരനിരയാണ് ചിത്രത്തിലണിനിരക്കുന്നത്. തിയ്യേറ്ററില്‍
മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ചിത്രത്തിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ്
ഉദയനിധി സ്റ്റാലിനും സംവിധായകന്‍ മാരി സെല്‍വരാജ്ജും.

ഉദയനിധി സ്റ്റാലിന്‍ ചിത്രത്തിനെ കുറിച്ച് പറഞ്ഞതിങ്ങനെയാണ്, ‘ധനുഷ്‌കരാജ, നിമ്മശിവണ്ണ
എന്നിവരുടെ അഭിനയ മികവ്, സംവിധായകന്‍ അരുണ്‍ മാധേശ്വരന്റെ ദര്‍ശനം, സഹോദരന്‍ ജിവിപ്രകാശിന്റെ
സംഗീത വൈഭവം, ഒപ്പം സത്യജോതി ഫിലിംസിന്റെ നിര്‍മ്മാണം, നായിക പ്രിയങ്കാമോഹന്‍, സ്റ്റണ്ട്
മാസ്റ്റര്‍ ധിലിപാക്ഷന്‍, തുടങ്ങിയവരുടെ ക്രാഫ്റ്റിംഗിനോട് അഗാധമായ അഭിനന്ദനം അറിയിക്കുന്നു.

അസാധാരണമായ ചിത്രമാണ് ‘ക്യാപ്റ്റന്‍ മില്ലര്‍’. സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തില്‍
മനുഷ്യാവകാശങ്ങളുടെ വിശാലമായ ആഖ്യാനത്തോടെ സമര്‍ത്ഥമായി നിര്‍മ്മിച്ച ഈ ചിത്രം, ക്ഷേത്രപ്രവേശനത്തിനുള്ള
അവകാശത്തിനായുള്ള അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ പോരാട്ടത്തെ ശക്തമായി ഉയര്‍ത്തിക്കാട്ടുന്നെന്നും
ഉദയനിധി പങ്കുവച്ചു.

> ஒடுக்கப்பட்ட மக்களின் கோயில் நுழைவு உரிமையை அடிப்படையாக வைத்து [#CaptainMiller](https://twitter.com/hashtag/CaptainMiller?src=hash&ref_src=twsrc%5Etfw)
> என்கிற அருமையானதொரு படைப்பை சரியான நேரத்தில் கொண்டு வந்திருக்கும் நடிப்பு அசுரன்
> [@dhanushkraja](https://twitter.com/dhanushkraja?ref_src=twsrc%5Etfw), திரு.[@NimmaShivanna](https://twitter.com/NimmaShivanna?ref_src=twsrc%5Etfw),
> இயக்குனர் [#ArunMadheswaran](https://twitter.com/hashtag/ArunMadheswaran?src=hash&ref_src=twsrc%5Etfw),
> இசை அமைப்பாளர் சகோதரர் [@gvprakash](https://twitter.com/gvprakash?ref_src=twsrc%5Etfw),
> [@SathyaJyothi](https://twitter.com/SathyaJyothi?ref_src=twsrc%5Etfw),…
> — Udhay (@Udhaystalin) [January 12, 2024](https://twitter.com/Udhaystalin/status/1745866986926567627?ref_src=twsrc%5Etfw)

‘ധനുഷ് സാറും ജിവി പ്രകാശും കൂടെയുള്ള കില്ലര്‍ മില്ലര്‍ എന്‍ട്രി’ എന്നാണ് മാരി സെല്‍വരാജ്
സോഷ്യലിടത്ത് കുറിച്ചത്. കേരളത്തിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രം
ആദ്യ ദിനം മാത്രം കേരളത്തില്‍ അറുപതു ലക്ഷത്തില്‍പ്പരം ഗ്രോസ് കളക്ഷന്‍ നേടിയിട്ടുണ്ട്.

> Kudos to Team [#CaptainMiller](https://twitter.com/hashtag/CaptainMiller?src=hash&ref_src=twsrc%5Etfw)
> and [#Ayalaan](https://twitter.com/hashtag/Ayalaan?src=hash&ref_src=twsrc%5Etfw)
> for this Pongal Banger!! ???? Vazhththukkal [@dhanushkraja](https://twitter.com/dhanushkraja?ref_src=twsrc%5Etfw)
> Sir and [@gvprakash](https://twitter.com/gvprakash?ref_src=twsrc%5Etfw) bro for
> this Killer Miller entry!! ????????Congratulations [@Siva_Kartikeyan](https://twitter.com/Siva_Kartikeyan?ref_src=twsrc%5Etfw)
> bro [@arrahman](https://twitter.com/arrahman?ref_src=twsrc%5Etfw) Sir and my dearest
> [@Ravikumar_Dir](https://twitter.com/Ravikumar_Dir?ref_src=twsrc%5Etfw) for this
> fantasy opening!! ???????? [pic.twitter.com/BNxBuYiX7b](https://t.co/BNxBuYiX7b)
> — Mari Selvaraj (@mari_selvaraj) [January 12, 2024](https://twitter.com/mari_selvaraj/status/1745814924117295611?ref_src=twsrc%5Etfw)

സിദ്ധാര്‍ത്ഥ നുനിയുടെ ഛായാഗ്രഹണവും നാഗൂരാന്‍ രാമചന്ദ്രന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സത്യജ്യോതി
ഫിലിംസിന്റെ ബാനറില്‍ ടി ജി ത്യാഗരാജനാണ് അവതരിപ്പിക്കുന്നത്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍
എന്നിവരാണ് മറ്റ് അണിയറയിലുള്ളവര്‍.
