# ധ്രുവ് വിക്രം-മാരി സെല്‍വരാജ് ചിത്രം ‘ബൈസണ്‍’ ടൈറ്റില്‍ പുറത്ത്

- Link: https://ml.b4blaze.com/film-news/mari-selvarajs-film-with-dhruv-vikram-titled-bison
- Published: 2024-05-06T17:06:13+05:30
- Author: Anu

ധ്രുവ് വിക്രം നായകനാക്കി മാരി സെല്‍വരാജ് ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘
ബൈസണ്‍’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. പേര് പോലെ തന്നെ കാട്ടുപോത്തിനെ പോലെ ഓടാന്‍
തയ്യാറായിരിക്കുന്ന ധ്രുവ് ആണ് ടൈറ്റില്‍ പോസ്റ്ററിലുള്ളത്.
  ‘അവന്‍ കാളയുമായി ഒരു
കന്നുകാലിയെപ്പോലെ നടക്കുന്നു. അവന്‍ ഒരു കാളയുമായി ഇരുണ്ട മേഘം പോലെ വരുന്നു,’ എന്നാണ്
ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് മാരി സെല്‍വരാജ് കുറിച്ചത്. കഴിഞ്ഞ ദിവസം പങ്കുവെച്ച
മറ്റൊരു പോസ്റ്ററില്‍ പോത്തിന്റെ കാലുകളോടൊപ്പം മനുഷ്യന്റെ ചെളി പുരണ്ട കാലായിരുന്നു
ഉണ്ടായിരുന്നത്.  പാ രഞ്ജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ
ആസ്പദമാക്കിയായിരിക്കും പുതിയ ചിത്രം ഒരുങ്ങുന്നത്. തമിഴ്നാടിന്റെ അഭിമാനമായി മാറിയ
കബഡി താരം മാനത്തി ഗണേഷന്റെ ജീവിതമാണ് സിനിമയാകുന്നതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ധ്രുവ് ആണ് മാനത്തി ഗണേഷ് ആയി വെള്ളിത്തിരയിലെത്തുക.
