# ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി നോക്കിയിട്ടാണേല്‍ ഈനാട്ടില്‍ ആര്‍ക്കും കുട്ടികളുണ്ടാവില്ല!! ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍’ ട്രെയിലര്‍

- Link: https://ml.b4blaze.com/film-news/marivillin-gopurangal-movie-trailer-out
- Published: 2024-05-05T13:58:09+05:30
- Author: Anu

ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, വിന്‍ സി, സര്‍ജാനോ ഖാലിദ് എന്നിവര്‍
പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍’ റിലീസിന് തയ്യാറെടുക്കുകയാണ്.
ഒരു കിടിലന്‍ കളര്‍ഫുള്‍ ഫാമിലി എന്റര്‍ടൈനറാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍. ചിത്രത്തിന്റെ
ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

കോക്കേഴ്‌സ് മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബോസ് ആണ് ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍’
സംവിധാനം ചെയ്യുന്നത്. മെയ് 10 ന് ചിത്രം റിലീസ് ചെയ്യും. ചിത്രം പലതവണ റിലീസ് മാറ്റിവച്ചിരുന്നു.
നേരത്തെ വിഷുവിന് ഏപ്രിലില്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്.
  സായികുമാര്‍,
ബിന്ദു പണിക്കര്‍, വസിഷ്ഠ് ഉമേഷ്, ജോണി ആന്റണി, സലീം കുമാര്‍, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും
സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്
അരുണ്‍ ബോസും, പ്രമോദ് മോഹനും ചേര്‍ന്നാണ്. പ്രമോദ് മോഹന്റേതാണ് ചിത്രത്തിന്റെ തിരക്കഥ.
വിനായക് ശശികുമാറിന്റെതാണ് വരികള്‍. ശ്യാമപ്രകാശ്. എ.എസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
ചിത്രത്തിന്റെ ചിത്രസംയോജനം ഷൈജല്‍ പി.വിയും, അരുണ്‍ ബോസും ചേര്‍ന്നാണ് കൈകാര്യം ചെയ്യുന്നത്.
ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: കെ.ആര്‍. പ്രവീണ്‍, കോ -ഡയറക്ടര്‍: പ്രമോദ് മോഹന്‍, പ്രൊജക്ട്
ഡിസൈനര്‍: നോബിള്‍ ജേക്കബ്, കലാസംവിധാനം: അനീസ് നാടോടി, വസ്ത്രാലങ്കാരം: ഗായത്രി കിഷോര്‍,
മേക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈന്‍: റിസണന്‍സ് ഓഡിയോസ്, ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍:
രാജേഷ് അടൂര്‍, കാസ്റ്റിംങ് ഡയറക്ടര്‍: ശരണ്‍ എസ്,എസ്, പി.ആര്‍.ഒ: പി ശിവപ്രസാദ്, സ്റ്റില്‍സ്:
സേതു അത്തിപ്പിള്ളില്‍, ഡിസൈന്‍സ്: റിഗെയില്‍ കോണ്‍സപ്റ്റ്‌സ്, പബ്ലിസിറ്റി: ഹൈപ്പ്
എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
