# 100 കോടി കിലുക്കത്തില്‍ മാര്‍ക്ക് ആന്റണി!! ആദിക് രവിചന്ദ്രന് ആഡംബര കാര്‍ സമ്മാനിച്ച് നിര്‍മ്മാതാവ്

- Link: https://ml.b4blaze.com/film-news/mark-antony-director-gets-a-luxury-car
- Published: 2023-10-31T19:54:06+05:30
- Author: Anu

തമിഴകത്ത് അടുത്തിടെയിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് വിശാലിന്റെ മാര്‍ക്ക് ആന്റണി.
വിശാലിന്റെ 100 കോടി ചിത്രമായിരിക്കുകയാണ് മാര്‍ക്ക് ആന്റണി. ആദിക് രവിചന്ദ്രനാണ് ചിത്രത്തിന്റെ
സംവിധായകന്‍. കോളിവുഡില്‍ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന് ആഢംബര വാഹനങ്ങളും
മറ്റ് വിലകൂടിയ സമ്മാനങ്ങളും നല്‍കാറുണ്ട്. രജീകാന്തിന്റെ ജയിലര്‍ വിജയ തരംഗത്തിലാണ്
വന്‍ സമ്മാനങ്ങള്‍ നിര്‍മ്മാതാക്കള്‍ സമ്മാനിച്ചത്.

മാര്‍ക്ക് ആന്റണിയുടെ വന്‍ വിജയത്തിന് പിന്നാലെ സംവിധായകന്‍ ആദിക് രവിചന്ദ്രന് നിര്‍മാതാവ്
വിനോദ് കുമാര്‍ ആഡംബര വാഹനം സമ്മാനിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഇതാണ് സോഷ്യലിടത്ത് 
വൈറലാകുന്നത്. പുതിയ ബിഎംഡബ്യു കാറാണ് ആദികിന് നിര്‍മാതാവ് സമ്മാനിച്ചത്.
  കാറിന്റെ
താക്കോല്‍ കൈമാറുന്നതിന്റെ ചിത്രങ്ങള്‍ ആദിക് രവിചന്ദ്രന്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചു.
100 കോടി ചിത്രത്തിന് ആദിക് രവിചന്ദര്‍ എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്തു. നടന്‍
വിശാലിനെ വമ്പന്‍ തിരിച്ചുവരവായിരുന്നു മാര്‍ക്ക് ആന്റണി.  മാര്‍ക്ക് ആന്റണിയുടെ വിജയത്തില്‍
നന്ദി പറഞ്ഞ് വിശാലും എത്തിയിരുന്നു. രണ്ട് പതിറ്റാണ്ടായി നടനെന്ന നിലയിലുള്ള തനിക്കൊപ്പം
സഞ്ചരിച്ച സുഹൃത്തുക്കളേ എന്ന് ആമുഖമായി സൂചിപ്പിച്ചാണ് വിശാലിന്റെ കുറിപ്പ്. നിങ്ങള്‍
ഓരോരുത്തര്‍ക്കുമായി ഞാന്‍ എഴുതുകയാണ്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു
എന്നത് വെറുമൊരു വാചകം മാത്രമാണ്. നിങ്ങളുടെ ഫീഡ്ബാക്കില്‍ നിന്ന് ഒരുപാട് തനിക്ക് 
പഠിക്കാനായതിനാല്‍ നന്ദിയുണ്ട്, അത് നല്ലതോ മോശമോ, പൊസിറ്റീവോ നെഗറ്റീവോ, വിമര്‍ശനമോ
അഭിനന്ദമോ ആയിക്കോട്ടെ, പക്ഷേ എല്ലാം കരുത്തനായ വ്യക്തിയാക്കി തന്നെ മാറ്റി, കരുത്തനായ
നടനാക്കി മാറ്റി. കഠിനാദ്ധ്വാനം ഇനിയും ഞാന്‍ തുടരും, മാര്‍ക്ക് ആന്റണിയുടെ വിജയം എന്റേതല്ല,
എന്നായിരുന്നു വിശാല്‍ പങ്കുവച്ചത്.

> Thank you dear [@vinod_offl](https://twitter.com/vinod_offl?ref_src=twsrc%5Etfw)
> sir So sweet of you to gift me this beautiful BMW,Such a kind gesture Sir. 
> Thank
> you dear Mark Antony [@VishalKOfficial](https://twitter.com/VishalKOfficial?ref_src=twsrc%5Etfw)
> anna for making this happen with dear Jackie Pandian [@iam_SJSuryah](https://twitter.com/iam_SJSuryah?ref_src=twsrc%5Etfw)
> sir + [@gvprakash](https://twitter.com/gvprakash?ref_src=twsrc%5Etfw) sirs Massacre,
> [@selvaraghavan](https://twitter.com/selvaraghavan?ref_src=twsrc%5Etfw)… [pic.twitter.com/O734Y7GLpV](https://t.co/O734Y7GLpV)
> — Adhik Ravichandran (@Adhikravi) [October 30, 2023](https://twitter.com/Adhikravi/status/1718980415984390203?ref_src=twsrc%5Etfw)
