# ചില കല്യാണ ചെറുക്കന്മാരെപോലെയുള്ള ആവേശമൊന്നും എനിക്കില്ലായിരുന്നു കല്യാണ ദിവസത്തെ കുറിച്ച് കൃഷ്ണകുമാർ!!

- Link: https://ml.b4blaze.com/film-news/marriage-about-in-krishnakumar
- Published: 2022-12-12T12:05:43+05:30
- Author: Suji

മലയാളികളുടെ പ്രിയനടൻ കൃഷ്ണകുമാറിന്റെ വിവാഹ വാർഷികം ആണ് ഇന്ന്, ഇപ്പോൾ ആ ദിവസത്തെ 
ചിത്രങ്ങൾ പങ്കുവെക്കുകയും,ഒപ്പം ആ ദിവസത്തെ കുറിച്ചും പറഞ്ഞ വാചകങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ
മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. ഈ ദിവസം താൻ മറന്നു പോയെങ്കിലും ഭാര്യ സിന്ധു ഓർത്തുവെച്ചിരുന്നു
എന്നോട് പറഞ്ഞു. 28  വര്ഷം മുൻപ് തനിക്കു സാധാരണ ദിവസം പോലെ തോന്നിയെങ്കിലും തന്റെ 
ഭാര്യ സിന്ധുവിനെ ആവേശത്തിലാക്കിയ ദിവസം ആണ് ഇന്ന് കൃഷ്ണ കുമാർ പറയുന്നു.

28  വരഷത്തിനു മുൻപ് താനും അമ്മയും,അച്ഛനും ഈ സമയത്തു കല്യാണം നടക്കാനുള്ള ഹാളിലേക്ക്
പോകാനുള്ള തിരക്കിൽ ആയിരുന്നു,  ചില കല്യാൺ ചെറുക്കന്മാരുടെ ആവേശം എനിക്കുണ്ടായിരുന്നില്ല
ഈ ദിവസം. സാധാരണ ജീവിതത്തിൽ സംഭവിക്കുന്ന ഒന്ന് അത്രമാത്രമേ ഉളായിരുന്നു  എന്റെ ജീവിതത്തിൽ.
എന്നാൽ സിന്ധു വലിയ ആവേശത്തിൽ ആയിരുന്നു. അവളുടെ ജീവിതത്തിലെ പ്രധാന ദിവസം ആണ് അന്നായാലും
ഇന്നായാലും. ഞങ്ങളുടെ ചിന്തകളും, ദിശകളും പല രീതിയിൽ ആയിരുന്നെങ്കിലും ഒരുവഴിയിൽ അവസാനം
എത്തുമായിരുന്നു.

ഇന്ന് രാവിലെ അവൾ വന്നു എനോട് ചോതിച്ചു എന്താണ് ഇന്നത്തെ ദിവസത്തിന്റെ പ്രത്യകത, ഡൽഹിയിലെ
തണുപ്പിൽ ഞാൻ ഇരുന്നു ആലോചിച്ചു എന്താണ് , പെട്ടന്നു ഒരു മെസേജ് തലയിൽ എത്തി ഇന്നാണ്
വിവാഹ വാർഷികം. ഞാൻ അത് സിന്ധുവിനോട് പറഞ്ഞപ്പോൾ അവൾ ചിരിച്ചു, എന്തായലും ഈ ഭൂമിയിൽ
ഒന്നിച്ചു ജീവിക്കാൻ കഴിഞ്ഞു അതുപോലെ നാല് മക്കളെയും ഈശ്വരൻ തന്നു, എല്ലാവരോട് നന്ദിയും
സ്നേഹവും ഈ അവസരത്തിൽ അറിയിക്കുന്നു കൃഷ്ണകുമാർ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/krishnakumar2.jpeg?
resize=1055%2C1055&ssl=1)
