# ‘നിങ്ങടെ ഷഡ്ഡി കമ്പനിയില്‍ എല്ലാരും മണ്ടന്മാരാണല്ലേ…’ മാസ്റ്റര്‍ പീസ് ടീസര്‍

- Link: https://ml.b4blaze.com/film-news/master-peace-web-series-teaser-released
- Published: 2023-08-21T20:35:07+05:30
- Author: Gargi

ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ പീസ് വെബ് സീരീസിന്റെ ടീസര്‍ പുറത്തുവിട്ടു.
ഡിസ്‌നി ഹോട്ട്സ്റ്റാര്‍ ഒരുക്കുന്ന രണ്ടാമത്തെ മലയാളം വെബ് സീരീസ് ആണ് മാസ്റ്റര്‍ 
പീസ്. 1 മിനിറ്റ് എട്ട് സെക്കന്‍ഡ് ആണ് ടീസര്‍ ദൈര്‍ഘ്യം. നിത്യ മേനോന്‍, ഷറഫുദ്ദീന്‍,
അശോകന്‍, ശാന്തി കൃഷ്ണ, രഞ്ജി പണിക്കര്‍, മാല പാര്‍വതി തുടങ്ങിയവരാണ് ഈ സീരീസില്‍ പ്രധാന
കഥാപാത്രങ്ങളാകുന്നത്.

മാത്യൂ ജോര്‍ജ് ആണ് നിര്‍മ്മാതാവ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബം?ഗാളി,
മറാത്തി തുടങ്ങിയ ഭാഷകളില്‍ സീരീസ് സ്ട്രീം ചെയ്യും. റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല.
കോമഡി ഫാമിലി എന്റര്‍ടെയ്‌നറാകും മാസ്റ്റര്‍ പീസ്. കേരള ക്രൈം ഫയല്‍സ് ആണ് ഡിസ്‌നി 
ഹോട്ട്സ്റ്റാര്‍ ആദ്യമായി അവതരിപ്പിച്ച മലയാളം വെബ് സീരീസ്. ജൂണ്‍ 23ന് റിലീസ് ചെയ്ത
സീരീസിന് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. ഒരു സെക്‌സ് വര്‍ക്കറിന്റെ കൊലപാതകം സംബന്ധിച്ചുള്ള
അന്വേഷണമാണ് സീരീസിന്റെ പ്രമേയം. അഹമ്മദ് കബീര്‍ ആണ് ഈ സീരീസ് സംവിധാനം ചെയ്തത്. ജൂണ്‍,
മധുരം എന്നീ സിനിമകളുടെ സംവിധായകനാണ് അഹമ്മദ് കബീര്‍.
