# ‘കണ്ടതില്‍ വച്ചേറ്റവും വിചിത്രമായ രീതിയില്‍ കിടന്നുറങ്ങുന്ന സൂപ്പര്‍ഹീറോ’ ടൊവിനോയെക്കുറിച്ച് മാത്തുക്കുട്ടി

- Link: https://ml.b4blaze.com/film-news/mathukutty-instagram-post-about-tovino-thomas
- Published: 2023-01-21T21:08:40+05:30
- Author: Gargi

നടന്‍ ടൊവിനോ തോമസിന്റെ പിറന്നാള്‍ ദിനമാണിന്ന്. നിരവധി പേര്‍ താരത്തിന് ആശംസകളറിയിച്ച്
രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സുഹൃത്തും സംവിധായകനുമായ മാത്തുക്കുട്ടിയുടെ വ്യത്യസ്തമായ
ആശംസയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

![tovino-thomas-1](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/cropped-
tovino-thomas-1-1.png?resize=640%2C853&ssl=1)

രസകരമായ ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്. ടൊവിനോ ഭാവിയില്‍ പ്രശസ്തനാകുമ്പോള്‍ 
ഇടാനായി മാറ്റിവച്ച ചിത്രമാണിതെന്നും വിചിത്രമായ രീതിയില്‍ കിടന്നുറങ്ങുന്ന സൂപ്പര്‍ഹീറോയെയാണ്
ചിത്രത്തില്‍ കാണുന്നതെന്നും മാത്തുക്കുട്ടി പറയുന്നു. കസേരയിലേക്ക് കാല്‍വച്ച് നിലത്ത്
കിടന്നുറങ്ങുന്ന ടൊവിനോയെയാണ് ചിത്രത്തില്‍ കാണാനാകുക. വര്‍ക്ക് ഔട്ട് ചെയ്തോ, ക്ഷീണം
കൊണ്ടോ നിലത്തുകിടന്നുറങ്ങുകയാണ് ടൊവിനോ തോമസ്. ഈ നേരം ടൊവിനോ പോലും അറിയാതെ പകര്‍ത്തിയതെന്ന്
മനസിലാകും.

‘ഭാവിയില്‍ നീ പ്രശസ്തനാകുമ്പോള്‍ ഇടാന്‍ വേണ്ടി എടുത്തുവച്ച ഫോട്ടോ. ഇനിയും വൈകിയാല്‍
ചിലപ്പോള്‍ പിടിച്ചാല്‍ കിട്ടാണ്ടാകും. കണ്ടതില്‍ വച്ചേറ്റവും വിചിത്രമായ രീതിയില്‍
കിടന്നുറങ്ങുന്ന സൂപ്പര്‍ഹീറോയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍.”-മാത്തുക്കുട്ടി
കുറിച്ചു.

>  
> View this post on Instagram
>  
> [A post shared by RJ Mathukkutty (@rjmathukkutty)](https://www.instagram.com/p/CnqaOalvVB5/?utm_source=ig_embed&utm_campaign=loading)

സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. അതേസമയം അജയന്റെ
രണ്ടാം മോഷണണം, ആഷിക്ക് അബുവിന്റെ നീലവെളിച്ചം, ഡോ. ബിജു സംവിധാനം ചെയ്യുന്ന അദൃശ്യജാലകങ്ങള്‍
തുടങ്ങിയവയാണ് ടൊവിനോയുടെ പുതിയ ചിത്രങ്ങള്‍
