# മെഡിക്കല്‍ സര്‍വൈവല്‍ ത്രില്ലര്‍!!! ‘മായാവനം’ ഫസ്റ്റ് ലുക്ക് പുറത്ത്

- Link: https://ml.b4blaze.com/film-news/mayavanam-movie-first-look
- Published: 2023-12-29T21:53:58+05:30
- Author: Anu

ആദിത്യ സായ്, അലന്‍സിയര്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഡോ.
ജഗത് ലാല്‍ ചന്ദ്രശേഖരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മായാവനം’. മെഡിക്കല്‍ സര്‍വൈവര്‍
ത്രില്ലര്‍ ചിത്രമാണ് മായാവനം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നടന്‍ സിജു വില്‍സണാണ്
പോസ്റ്റര്‍ പുറത്തുവിട്ടത്. സിനിമയിലെ അണിയറ പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ ചിത്രം
പങ്കുവെച്ചു.

സുധി കോപ്പ, സെന്തില്‍ കൃഷ്ണ, ശ്രീകാന്ത് മുരളി, അരുണ്‍ ചെറുകാവില്‍, ആമിന നിജാം, ഗൗതം
ശശി, ശ്യാംഭവി സുരേഷ്, അഖില അനോക്കി, റിയാസ് നര്‍മ്മകല, കലേഷ്, അരുണ്‍ കേശവന്‍, സംക്രന്ദനന്‍,
സുബിന്‍ ടാര്‍സന്‍, പ്രേംജിത തുടങ്ങിയവരാണ് മറ്റ് വേഷങ്ങളിലെത്തുന്നത്.
  സായ് സൂര്യ
ഫിലിംസിന്റെ ബാനറില്‍ ജഗത് ലാല്‍ ചന്ദ്രശേഖരന്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.
നാല് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ ആകസ്മികമായി ഉണ്ടാകുന്ന ചില
സംഭവങ്ങളുടെ കഥ കാടിന്റെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ജനുവരിയില്‍ ചിത്രം തിയെറ്ററുകളിലേക്കെത്തും.

ഗാനരചന- റഫീഖ് അഹമ്മദ്, ഛായാഗ്രഹണം- ജോമോന്‍ തോമസ്, എഡിറ്റര്‍- സംജിത്ത് മുഹമ്മദ്, 
പ്രൊഡക്ഷന്‍ ഡിസൈനര്‍- മോഹന്‍ദാസ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം-
സരിത സുഗീത്. ആക്ഷന്‍- മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മുഹമ്മദ് റിയാസ്, അസോസിയേറ്റ്
ഡയറക്ടര്‍- രാജീവ് രാജേന്ദ്രന്‍, സ്റ്റില്‍സ്- വിപിന്‍ വേലായുധന്‍, ഡിസൈന്‍- കോളിന്‍സ്
ലിയോഫില്‍, ലൈന്‍ പ്രൊഡക്ഷന്‍& പിആര്‍ മാര്‍ക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി മീഡിയ, പ്രൊഡക്ഷന്‍
കണ്‍ട്രോളര്‍- രാജന്‍ ഫിലിപ്പ്, പിആര്‍ഒ- മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ് എന്നിവരാണ്
ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
