# ‘മസാ ആഗയാ… ജാക്‌സണ്‍ ബസാര്‍ ആഗയാ’!! ജാക്‌സണ്‍ ബസാറിലെ ത്രീഡി ഗാനമെത്തി

- Link: https://ml.b4blaze.com/film-news/mazaa-aagaya-song-out
- Published: 2023-05-13T20:14:51+05:30
- Author: Anu

ഷമല്‍ സുലൈമാന്റെ സംവിധാനത്തില്‍ ലുക്മാന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, എന്നിവര്‍
കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘ജാക്‌സണ്‍ ബസാര്‍ യൂത്ത്’. ചിത്രത്തിലെ
രണ്ടാമത്തെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

‘മസാ ആഗയാ… ജാക്‌സണ്‍ ബസാര്‍ ആഗയാ’എന്ന് തുടങ്ങുന്ന ത്രീഡി ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്.
ഗോവിന്ദ് വസന്തയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ടിറ്റോ പി തങ്കച്ചന്‍ രചന നിര്‍വഹിച്ച
ത്രീഡി മോഷന്‍ ഗാനം ഡബ്‌സി, ജാഫര്‍ ഇടുക്കി, ഗോവിന്ദ് വസന്ത എന്നിവര്‍ ചേര്‍ന്നാണ് 
പാടിയിരിക്കുന്നത്.
  ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കരിയ നിര്‍മിക്കുന്ന
ചിത്രത്തിന്റെ രചന ഉസമാന്‍ മാരാത്ത് നിര്‍വഹിക്കുന്നു. ലുക്മാന്‍ അവറാന്‍, ജാഫര്‍ ഇടുക്കി,
ഇന്ദ്രന്‍സ്, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ചിത്രത്തിന്റെ ട്രെയ്ലറും പള്ളിപെരുന്നാള്‍
ഗാനവും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ യൂട്യൂബില്‍ ട്രെന്‍ഡിങ്ങായിരുന്നു.
