# മമ്മൂക്കക്ക് രാഷ്ട്രീയത്തിലേക്ക് ക്ഷണം! ഇതല്ലേ അനുഭവം… താൻ ഇങ്ങനെ അങ്ങ് ജീവിച്ച് പൊയ്ക്കോട്ടേ എന്ന് മമ്മൂട്ടിയും   

- Link: https://ml.b4blaze.com/film-news/mazhavil-entertainments-award-2024-mammootty-and-sureshgopi-viral-video
- Published: 2024-10-18T12:16:25+05:30
- Author: Shilpa

മലയാളികളുടെ പ്രിയപ്പെട്ട സിനിമാ താരങ്ങളാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും. ഇപ്പോഴിതാ
സുരേഷ് ​ഗോപിയും മമ്മൂട്ടിയും തമ്മിലുള്ള രസകരമായ ഒരു സൗഹൃദ സംഭാഷണത്തിന്റെ വീ‍ഡിയോയാണ്
സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

അടുത്തിടെയാണ് താരസംഘടനയായ എ എം എം എയും  മഴവിൽ മനോരമ ടെലിവിഷൻ ചാനലും സംയോജിച്ചുള്ള
പരിപാടി മഴവിൽ എന്റർടെയ്ൻമെൻ് അവാർഡ് 2024 നടന്നത്. ഈ അവാർഡ് ചടങ്ങിന്റെ ബിഹൈന്റ് ദി
സീൻസ് ഒരു വീഡിയോയാക്കി കഴിഞ്ഞ ദിവസം മഴവിൽ മനോരമയുടെ യുട്യൂബ് ചാനലിലൂടെ പുറത്ത് വന്നിരുന്നു.

മോഹൻലാൽ, മമ്മൂട്ടി, സുരാജ് വെഞ്ഞാറമൂട്, നിവിൻ പോളി, ടിനി ടോം തുടങ്ങി മലയാളത്തിലെ
ഭൂരിഭാ​ഗം താരങ്ങളും അവാർഡിന്റെ ഭാ​ഗമായിരുന്നു. സുരേഷ് ​ഗോപിയും പരിപാടിയിൽ എത്തിയിരുന്നു.
ശേഷം തിരികെ പോകവെ സുരേഷ് ഗോപി  മമ്മൂട്ടിയുമായി നടത്തിയ രസകരമായ സംഭാഷണമാണ് വൈറലാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/10/mammootty-and-suresh-
gopi-viral-video.webp?resize=1200%2C628&ssl=1)

തിരികെ പോകാനായി കാറിൽ കയറാൻ ഒരുങ്ങിയ സുരേഷ് ​ഗോപി മമ്മൂട്ടിയോട് പറഞ്ഞത് ഇങ്ങനെയാണ്…“
അവിടുന്ന് (അതായത് കേന്ദ്രത്തിൽ നിന്ന്) തന്നെ പറഞ്ഞ് അയച്ചാൽ താൻ ഇങ്ങ് വരും കേട്ടോ
എന്നാണ്. ഉടൻ തന്നെ സുരേഷ് ഗോപിക്ക് മമ്മൂട്ടിയുടെ മറുപടിയെത്തി. നിനക്ക് ഇവിടത്തെ 
ചോർ (അതായത് സിനിമ ) എപ്പോഴുമുണ്ടെന്നാണ് മമ്മൂട്ടി മറുപടിയായി പറഞ്ഞത്. ശേഷം സമീപത്ത്
കൂടി നിന്ന സിനിമാക്കാരിൽ‌ ആരോ മമ്മൂക്കയേയും കേന്ദ്രമന്ത്രിയാക്കണമെന്ന് പറഞ്ഞു. ഉടൻ
സുരേഷ് ​​ഗോപിയുടെ മറുപടിയെത്തി. താൻ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട്….
കേൾക്കണ്ടേ… എന്നാണ് സുരേഷ് ​ഗോപി പറഞ്ഞത്. സുരേഷ് ഗോപിയുടെ മറുപടി കേട്ട് മമ്മൂട്ടി
സമീപത്ത് നിന്ന് പൊട്ടിച്ചിരിക്കുകയാണ്. ശേഷം തൊഴുതുകൊണ്ട് ഒരു കൗണ്ടർ കൂടി അടിച്ചു
മെ​ഗാസ്റ്റാർ … ഇതല്ലേ അനുഭവം… താൻ ഇങ്ങനെ അങ്ങ് ജീവിച്ച് പൊയ്ക്കോട്ടേ… എന്നാണ് മമ്മൂട്ടി
പറഞ്ഞത്”. അതോടെ സുരേ​ഷ് ​ഗോപിയടക്കം ചുറ്റും കൂടി നിന്നവരെല്ലാം ചിരിയായി.

ഈ വീഡിയോ വൈറലായതോടെ അടുത്ത സുഹൃത്തുക്കൾ തമ്മിലുള്ള സരസമായ സംസാരം കേട്ടിരിക്കാൻ തന്നെ
സുഖമാണെന്നാണ് കമന്റുകൾ. അവർ മൂന്നുപേരും (മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി) സഹോദരങ്ങളെ
പോലെയാണ്. മമ്മൂക്കാ അവരുടെ രണ്ട് പേരുടെയും സ്വന്തം വല്യേട്ടനും. അവർക്കിടയിൽ വിദ്വേഷമില്ല,
മതമില്ല, രാഷ്ട്രീയമില്ല. ഇത് അവരുടെ സൗഹൃദ സംഭാഷണമായി കണ്ടാൽമതി. അതിലും വെറുപ്പ് 
പ്രകടിപ്പിക്കാതിരിക്കുക എന്നിങ്ങനെയും കമന്റുകളുണ്ട്.

അതേസമയം സിനിമയിൽ വന്നശേഷം സുരേഷ് ​ഗോപി സ്വന്തം സഹോദരനെപ്പോലെ  ചേർത്ത് നിർത്തുന്ന
ആളാണ് നടൻ മമ്മൂട്ടി. മമ്മൂട്ടിക്കെന്നും ഒരു വല്യേട്ടന്റെ സ്ഥാനമാണ് സുരേഷ് ​​ഗോപിയുടെ
മനസിൽ. തന്റെ സന്തോഷത്തിലും സങ്കടങ്ങളിലുമെല്ലാം സുരേഷ് ​ഗോപി ഇദ്ദേഹത്തെ ആശ്രയിക്കാറുമുണ്ട്.

അടുത്തിടെ നടന്ന സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യയുടെ വിവാഹത്തിൽ കുടുംബസമേതമാണ്  മമ്മൂട്ടി
പങ്കെടുത്തത്. സിനിമയ്ക്ക് പുറത്ത് സജീവ രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായ സുരേഷ് ഗോപി
ഇപ്പോൾ കേന്ദ്ര മന്ത്രി കൂടിയാണ്. താരം തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ ആദ്യം ആശംസകൾ 
നേ​ർന്ന് എത്തിയതും മമ്മൂട്ടി ആയിരുന്നു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് തന്നെ മമ്മൂട്ടി ഉപദേശിച്ചിരുന്നുവെന്ന് സുരേഷ്​
ഗോപി വെളിപ്പെടുത്തിയതും ചർച്ചയായിരുന്നു. മമ്മൂക്ക കഴിഞ്ഞ ദിവസങ്ങളില്‍ തന്നോട് പറഞ്ഞു.
നീ ഇലക്ഷന് നില്‍ക്കല്ലേയെന്ന്. നീ ഇലക്ഷന് ജയിച്ചാല്‍ പിന്നെ നിനക്ക് ജീവിക്കാന്‍ 
ഒക്കത്തില്ലെടാ. നീ രാജ്യസഭയിലായിരുന്നപ്പോള്‍ ഈ ബുദ്ധിമുട്ട് ഇല്ല. കാരണം നിനക്ക് 
ബാധ്യതയില്ല. ചെയ്യാമെങ്കില്‍ ചെയ്താല്‍‌ മതി. പക്ഷെ വോട്ട് തന്ന് ജയിപ്പിച്ച് വിട്ടാല്‍
എല്ലാം കൂടി പമ്പരം കറക്കുന്നത് പോലെ കറക്കും എന്നാണ് മമ്മൂട്ടി തന്നെ ഉപദേശിച്ചതെന്നാണ്
സുരേഷ് ഗോപി വെളിപ്പെടുത്തിയത്. മമ്മൂട്ടി അന്ന് നൽകിയ ഉപദേശം ഏറെ കുറേ ശരിയായത് പോലെയാണ്
ഇപ്പോൾ സുരേഷ് ​ഗോപിയുടെ രാഷ്ട്രീയ ജീവിതം. തെരെഞ്ഞെടുപ്പിൽ വിജയിച്ച ശേഷം വിവാദം ഒഴിഞ്ഞ
നേരം സുരേഷ് ​ഗോപിക്കുണ്ടായിട്ടില്ല.

കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ സുഹൃത്തും രാഷ്രീയ സഹപ്രവർത്തകനുമായ കൊല്ലം തുളസി വളരെ
രൂക്ഷമായ രീതിയിൽ സുരേഷ് ഗോപിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങളെ വിലയിരുത്തിയിരുന്നു . 
സുരേ ഗോപി തന്റെ പ്രതീക്ഷ തെറ്റിച്ചെന്നും സിനിമയിലെ ഹീറോയിസം അദ്ദേഹം രാഷ്ട്രീയത്തിൽ
കൊണ്ടുവരികയാണെന്നും വിമർശിച്ചിരുന്നു .
