# അമ്മക്ക് പിറന്നാൾ ആശംസകളുമായി നടി മീന !!

- Link: https://ml.b4blaze.com/film-news/meena-mother-birthday
- Published: 2022-02-05T16:38:53+05:30
- Author: Rahul

ബാലതാരമായി എത്തി നായികയായി തിളങ്ങിയ താരസുന്ദരിയാണ് മീന. 1981 ല്‍ ശിവാജി ഗണേശന്റെ
നെഞ്ചങ്ങള്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് മീന ബാലതാരമായി ആദ്യമായി ക്യാമറയുടെ മുന്നില്‍
എത്തുന്നത്. പിന്നീട് തമിഴിലും, തെലുങ്കിലും മലയാളത്തിലുമെല്ലാം ബാലതാരമായി മീന അഭിനയിച്ചു.
1991 ല്‍ പുറത്തിറങ്ങിയ സാന്ത്വനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ നായികയായി മീന
അരങ്ങേറ്റം കുറിക്കുകയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/meena-mother.jpg?
resize=600%2C399&ssl=1)

എല്ലാ ഭാഷയിലേയും സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ച മീനയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്.
രജനികാന്ത് അടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ മകളായും നായികയായും ഒരുപോലെ തിളങ്ങാനുളള
ഭാഗ്യ മീനയ്ക്ക് ലഭിച്ചിരുന്നു. അന്യഭാഷ നടിമാര്‍ക്ക് മികച്ച പിന്തുണ നല്‍കുന്ന മലയാളത്തില്‍മീനയ്ക്കും
മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം,
മുകേഷ്, ശ്രീനിവാസന്‍ എന്നിങ്ങനെ മുന്‍നിര താരങ്ങളോടൊപ്പം തിളങ്ങാന്‍ നടിക്ക് കഴിഞ്ഞിരുന്നു.
ഇപ്പോൾ താരം അമ്മക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയ വഴിയായിരുന്നു
താരത്തിന്റെ പോസ്റ്റ്. മീനക്കൊപ്പം നിൽക്കുന്ന അമ്മയുടെ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/meena.jpg?resize
=538%2C538&ssl=1)

താരത്തിന്റെ ആരാധകരും ഇതിനോടകം തന്നെ ചിത്രങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. കൂടാതെ താരത്തിന്റെ
സഹപ്രവർത്തകരും പിറന്നാൾ ആശംസകളുമായി എത്തുന്നുണ്ട്. താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയത്
മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ ഒന്നിച്ച ബ്രോ ഡാഡി ആണ്.
