# എല്ലാവർക്കും ലഭിക്കാത്ത ആ ഭാഗ്യം ലഭിച്ച ഏക നടി ഞാനാണ് , മീന 

- Link: https://ml.b4blaze.com/film-news/meena-said-that-childhood-actor
- Published: 2024-02-29T12:28:26+05:30
- Author: Suji

ബാലതാരമായി സിനിമയിലേക്ക് എത്തിയ നടിയാണ് മീന, ഇപ്പോൾ താരത്തിന്റെ പുതിയ മലയാള ചിത്രം
ആനന്ദപുരം ഡയറീസ് റിലീസിനൊരുങ്ങുകയാണ്, ഈ ഒരു വേളയിൽ നടി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ്
കൂടുതൽ ശ്രദ്ധേയം ആകുന്നത്, താൻ, തമിഴ്, മലയാളം , കന്നട ,തെലുങ്ക്, ഹിന്ദി തുടങ്ങിയ
ഭാഷകളിൽ എല്ലാം അഭിനയിച്ചിട്ടുണ്ട്, എല്ലാ ഭാഷകളിലെയും പ്രമുഖ താരങ്ങളോടൊപ്പം ബാലതാരമായി
അഭിനയിക്കാൻ തനിക്ക് സാധിച്ചിട്ടുണ്ട്, എല്ലാവർക്കും ലഭിക്കാത്ത ആ ഭാഗ്യം തനിക്ക് ലഭിച്ചു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/meena1-2.jpg?resize
=1083%2C606&ssl=1)

പിന്നീട് അങ്ങനെ അഭിനയിച്ച താരങ്ങൾക്കൊപ്പം നായിക ആയി എത്തിയപ്പോൾ വലിയ കൺഫ്യൂഷൻ ആണ്
ഉണ്ടായത്, എന്നാൽ എല്ലാം പിന്നീട് ഓക്കേ ആകുകയും ചെയ്യ്തു, തെലുങ്കിൽ ബാലകൃഷ്ണ സാറിനൊപ്പം,
ശിവാജി നടേശൻ സാറിനൊപ്പം, രജനി സാറിനൊപ്പം, മലയാളത്തിൽ സുരേഷ് ഗോപിയോടൊപ്പം, അങ്ങനെ
മിക്ക നായകന്മാരോടൊപ്പം ബാലതാരമായും, പിന്നീട് നായിക ആയും അഭിനയിക്കാൻ അവസരം ലഭിച്ചു
മീന പറയുന്നു ,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/meena2.jpg?resize
=1083%2C602&ssl=1)

അതുപോലെ താരം മമ്മൂട്ടിയെക്കുറിച്ചും പറയുന്നു, തനിക്ക് ഒരുപാട് ആരാധന തോന്നിയിട്ടുള്ള
നടനാണ് അദ്ദേഹം, എനിക്കറിയാവുന്ന ഒരു ലെജൻഡ് ആണദ്ദേഹം, അദ്ദേഹത്തോടൊപ്പം രാക്ഷസരാജാവ്
എന്ന ചിത്രം ചെയ്യാൻ കഴിഞ്ഞു, ഇനിയും അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യാൻ ആഗ്രഹമുണ്ട് മീന
പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/meena3.jpg?resize
=1096%2C611&ssl=1)
