# അഭിമുഖത്തിൽ മഞ്ജു പറഞ്ഞ കാര്യങ്ങൾ ആണ് ഇത്തരമൊരു വാർത്ത പ്രചരിക്കാൻ കാരണമായത്

- Link: https://ml.b4blaze.com/film-news/meenakshi-about-manju
- Published: 2023-11-03T15:06:19+05:30
- Author: Devika

പലപ്പോഴും മഞ്ജുവിന്റെ പേരിൽ ഗോസിപ്പുകൾ പ്രചരിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ പ്രചരിക്കുന്ന
ഒരു ഗോസിപ്പുകളോടും മഞ്ജു അധികം പ്രതികരിക്കാറില്ല. ജീവിതത്തിൽ സമാധാനത്തിന് മാത്രം
പ്രാധാന്യം നൽകിക്കൊണ്ട് മുന്നോട്ട് പോകാൻ മഞ്ജു പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പൊട്ടിത്തെറിക്കാൻ
പറ്റുന്ന പല ഘട്ടങ്ങളിൽ കൂടിയാണ് മഞ്ജു മുന്നോട്ട് പോയത്. എന്നാൽ അപ്പൊഴെല്ലാം അതിനെ
ചിരിച്ച മുഖത്തോടുകൂടിയാണ് മഞ്ജു നേരിട്ടത്. അത് കൊണ്ട് തന്നെ മഞ്ജുവിനെ കുറിച്ച് പല
തരത്തിൽ ഉള്ള വാർത്തകളാണ് പലപ്പോഴായി പ്രചരിച്ചുകൊണ്ടിരുന്നത്. ഇത്തത്തിൽ മഞ്ജു ഒരു
അഭിമുഖത്തിൽ പങ്കെടുത്തപ്പോൾ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ മഞ്ജുവിന് പ്രണയമുണ്ട് എന്ന്
വാർത്തകൾ പ്രചരിക്കാൻ കാരണമായത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/manju-warrier-1-.
jpg?resize=1200%2C628&ssl=1)

ഒരു അഭിമുഖത്തിൽ ആരെയെങ്കിലും പ്രപ്പോസ് ചെയ്യാൻ അവസരം ലഭിച്ചാൽ ആരെയാകും പ്രപ്പോസ്
ചെയ്യുക എന്നാണ് മഞ്ജുവിനോട് അവതാരിക ചോദിച്ചത്. എന്നാൽ അത് ഇപ്പോൾ പറയാൻ കഴിയില്ല 
എന്നാണ് മഞ്ജു ആ ചോദ്യത്തിന് മറുപടി നൽകിയത്. ഇതോടെ മഞ്ജുവിന് പ്രണയമുണ്ടെന്ന തരത്തിൽ
ഉള്ള വാർത്തകൾ ആണ് പ്രചരിച്ച് കൊണ്ടിരിക്കുന്നത്. എന്നാൽ ഈ വാർത്തയോട് മഞ്ജു ഇത് വരെ
പ്രതികരിച്ചിട്ടില്ല. എന്നാൽ ഇത് മാത്രമല്ല, പലപ്പോഴും മീനാക്ഷിയുടെ പേരും ചേർത്താണ്
മഞ്ജുവിനെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ച് കൊണ്ടിരുന്നത്. ഇത്തരത്തിൽ അടുത്തിടെയും
ഒരു വാർത്ത പ്രചരിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/meenakshi1.jpg?resize
=806%2C610&ssl=1)

ചെന്നൈയിൽ മീനാക്ഷി പഠിക്കുന്ന കോളേജിൽ മഞ്ജു അതിഥിയായി എത്തിയിരുന്നു എന്നും എന്നാൽ
അമ്മയെ കണ്ട മീനാക്ഷി ഒന്ന് സംസാരിക്കാൻ പോലും കൂട്ടാക്കാതെ അവിടെ നിന്ന് മാറി നിന്നു
എന്നുമാണ് പ്രചരിച്ച വാർത്ത. എന്നാൽ ഈ വാർത്തയിൽ എത്രത്തോളം സത്യമുണ്ട് എന്ന് ഇത് വരെ
വ്യക്തമായിട്ടില്ല. നിരവധി പേരാണ് ഈ വാർത്തകളിൽ പ്രതികരിച്ച് കൊണ്ട് എത്തിയത്. എന്നാൽ
മഞ്ജുവിന്റെ പേരും തന്റെ പേരും ചേർത്ത് വാർത്തകൾ പ്രചരിക്കുന്നതിന് മീനാക്ഷി ദിലീപ്
തന്നെ രംഗത്ത് എത്തിയിരുന്നു. ഇത്തരത്തിൽ വാർത്തകൾ പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമങ്ങൾക്ക്
എതിരെ മീനാക്ഷി നിയമപരമായി തന്നെ മുന്നോട്ട് പോയിരുന്നു.
