# ‘എംഡിഎംഎ എടുക്കട്ടെ’എന്ന് അവർ ചോദിച്ചു; ചോക്ലേറ്റ് ആണെന്നായിരുന്നു ഞാൻ കരുതിയത് വെളിപ്പെടുത്തലുമായി മീനാക്ഷി

- Link: https://ml.b4blaze.com/film-news/meenakshi-anoop-about-drug-use-in-school-shares-her-bad-experience
- Published: 2022-12-03T14:05:35+05:30
- Author: Ajay

വെള്ളിത്തിരയിലേക്ക് ബാലതാരമായി എത്തിയ താരമാണ് മലയാളികളുടെ സ്വന്തം മീനാക്ഷി അനൂപ്.
പിന്നീട് അവതാരകയായി എത്തിയ താരം പിന്നീട് നമ്മുടെയെല്ലാം മീനുട്ടിയായി മാറുകയായിരുന്നു.
ഇപ്പോഴിതാ സ്‌കൂളിലെ ആൺകുട്ടികൾ തന്നോട് എംഡിഎംഎ എടുക്കട്ടെ എന്ന് ചോദിച്ച് വന്നിട്ടുണ്ടെന്ന്
വ്യക്തമാക്കുകയാണ് മീനാക്ഷി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/meenu.jpg?resize
=1280%2C720&ssl=1)

അടുത്തിടെ സിനിമയുടെ ഷൂട്ടിംഗിനായി ഒരു സ്‌കൂളിൽ എത്തിയപ്പോഴാണ് മാരക ലഹരി മരുന്നായ
എംഡിഎംഎ വേണോ എന്ന് ചില വിദ്യാർത്ഥികൾ തന്നോട് ചോദിച്ചത് എന്നാണ് മീനാക്ഷി പറയുന്നത്.‘
ക്ലാസ് ബൈ എ സോൾജിയർ’ എന്ന ചിത്രത്തിലാണ് താനിപ്പോൾ അഭിനയിക്കുന്നത്. വിജയ് യേശുദാസാണ്
സിനിമയിലെ നായകൻ. ലഹരി ഉപയോഗത്തെ കുറിച്ച് പറയുന്ന ചിത്രമാണ് ഇതെന്നും മീനാക്ഷി പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/meena3.jpg?resize
=1280%2C720&ssl=1)

സിനിമയുടെ ഷൂട്ടിംഗ് ഒരു ദിവസം സ്‌കൂളിൽ നടക്കുകയായിരുന്നു. ഞാൻ അവിടുത്തെ കുട്ടികൾക്കൊപ്പം
കളിച്ചും ചിരിച്ചും നടന്നു. അപ്പോൾ അവിടത്തെ പ്ലസ് വൺ, പ്ലസ് ടു-വിൽ പഠിക്കുന്ന കുറേ
ആൺകുട്ടികൾ തന്റെ അടുത്ത് വന്ന് കുറച്ച് എംഡിഎംഎ എടുക്കട്ടെ ചോദിച്ചു.ഒരു പക്ഷെ തമാശയ്ക്ക്
ചോദിച്ചതാവാം. അന്ന് എംഡിഎംഎ എന്ന് താൻ കേട്ടിട്ടുപോലുമില്ല, ഞാൻ കരുതിയത് ‘എം ആന്റ്
എം’ എന്ന ചോക്ലേറ്റ് ആണെന്നാണ് എന്നാണെന്നും താരം പറഞ്ഞു

 
