# 17ാം പിറന്നാളിന് മീനൂട്ടിയ്ക്ക് കിട്ടിയത് ഐഫോണ്‍ പ്രൊ മാക്‌സ്!!!

- Link: https://ml.b4blaze.com/film-news/meenakshi-anoop-birthday-celebration-iphone-gift
- Published: 2022-10-18T15:48:02+05:30
- Author: Anu

അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തുവായെത്തി ആരാധകരെ സ്വന്തമാക്കിയ മീനാക്ഷി ഇപ്പോള്‍
അവതാരകയായി തിളങ്ങുകയാണ്. കഴിഞ്ഞ ദിവസമാണ് താരം തന്റെ 17ാം പിറന്നാള്‍ ആഘോഷമാക്കിയത്.
സുഹൃത്തുക്കള്‍ക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കൊപ്പമായിരുന്നു മീനാക്ഷിയുടെ പിറന്നാള്‍
ആഘോഷം.

17ാം പിറന്നാളിന് തനിക്ക് സമ്മാനമായി ലഭിച്ചത് ഐഫോണ്‍ പ്രൊ മാക്‌സ് ആണെന്ന് താരം പറയുന്നു.
അച്ഛന്റെയും അമ്മയുടെയും സമ്മാനമാണ് മീനുട്ടിയ്ക്ക് ഐഫോണ്‍.
 ജീവിതത്തില്‍ ആദ്യമായി
ലഭിക്കുന്ന ഫോണ്‍ ആണ് ഇത്. പതിനേഴ് വയസ്സ് പൂര്‍ത്തിയായപ്പോഴാണ് ഫോണ്‍ ഉപയോഗിക്കാന്‍
അച്ഛനും അമ്മയും അനുമതി നല്‍കിയതെന്നും മീനാക്ഷി പറയുന്നു.  ഒക്ടോബര്‍ 12 നായിരുന്നു
മീനുട്ടിയുടെ പിറന്നാള്‍. ആഘോഷ ചിത്രങ്ങള്‍ താരം തന്നെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
മീസാന്‍, അമീറ, കാക്കപ്പൊന്ന് എന്നിവയാണ് മീനാക്ഷായുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.
നിലവില്‍ ഫ്‌ലവേഴ്‌സ് ടോപ് സിങര്‍ അവതാരകയാണ് മീനാക്ഷി.

കോട്ടയം സ്വദേശിയായ അനൂപ് രമ്യ ദമ്പതികളുടെ മകളാണ് മീനാക്ഷി. അനുനയ അനൂപ് എന്നാണ് യഥാര്‍ഥ
പേര്. കോട്ടയം കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മീനാക്ഷി.
ആരിഷ് എന്ന സഹോദരനുമുണ്ട് താരത്തിന്.
  അനൂപ് രമ്യ ദമ്പതികളുടെ മകളായ മീനാക്ഷി, കോട്ടയം
സ്വദേശിയാണ്. അനുനയ അനൂപ് എന്നാണ് യഥാര്‍ഥ പേര്. കോട്ടയത്തുള്ള കിടങ്ങൂര്‍ എന്‍എസ്എസ്
ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന മീനാക്ഷിക്ക് ആരിഷ് എന്ന സഹോദരനുമുണ്ട്.
