# എട്ടും പൊട്ടും തിരിയാത്ത കുട്ടിക്ക് ഇപ്പോൾ 18 ആയി! പിറന്നാൾ ആഘോഷം ഗംഭീരമാക്കി മീനാക്ഷി 

- Link: https://ml.b4blaze.com/film-news/meenakshi-anoop-in-18-birthady-celibration
- Published: 2023-10-16T11:23:49+05:30
- Author: Suji

മധുരം, നൊമ്പരം എന്ന ഹൃസ്വ ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ ബാലതാരമായിരുന്നു മീനാക്ഷി
അനൂപ്, ഇന്ന് താരത്തിന് 18 വയസ്സ് തികയുകയാണ്, തന്റെ 18 മത്തെ പിറന്നാൾ ആഘോഷമാക്കിയ
ചിത്രങ്ങളും, പോസ്റ്റുമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, എട്ടും പൊട്ടും തിരിയാത്ത
കുട്ടിക്കിപ്പോ 18 ആയി എന്നാണ് മീനാക്ഷി കുറിച്ചിരിക്കുന്നത്. താരത്തിന്റെ ഈ കുറിപ്പോടു
കൂടിയ പിറന്നാൾ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരും ഏറ്റെടുത്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/meenakshi1.jpg?resize
=1080%2C1350&ssl=1)

നിരവധി ആരാധകരാണ് താരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്, എല്ലാവിധഅനുഗ്രഹങ്ങളും,
ആയുർരാരോഗ്യങ്ങളും, നേരുന്നു എന്നാണ് ആരാധകർ കുറിച്ചിരിക്കുന്നത്. അതുപോലെ ഇനിയും നല്ല
അവസരങ്ങളും ലഭിക്കട്ടെ എന്നും  അവർ പറയുന്നു. അനൂപ്, രമ്യ ദമ്പതികളുടെ മകൾ ആണ് മീനാക്ഷി,
അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യാതാർത്ഥ പേര്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/meenakshi4.jpg?resize
=1080%2C1350&ssl=1)

ജമിനാപ്യാരി, ആനമയിൽ ഒട്ടകം, ഒപ്പം, അമർ അക്ബർ ആന്റണി തുടങ്ങിയ ചിത്രങ്ങളിലും മീനാക്ഷി
ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു, അമർ അക്ബർ ആന്റണി യിലെ പാത്തു എന്ന കഥപാത്രമായിരുന്നു
മീനാക്ഷിയുടെ പ്രേക്ഷകപ്രീയ കഥാപാത്രം, ഇപ്പോൾ ടി വി അവതാരിക കൂടിയാണ് മീനാക്ഷി

 

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/meenakshi5.jpg?resize
=1080%2C1350&ssl=1)

 
