# കുതിക്കാന്‍ വെമ്പുന്ന…പെട്രോളെ…വിട…ഡീസലെ… വിട…!! ഇലക്ട്രിക് കാര്‍ സ്വന്തമാക്കി മീനാക്ഷി അനൂപ്

- Link: https://ml.b4blaze.com/film-news/meenakshi-anoop-new-car
- Published: 2024-05-04T20:02:14+05:30
- Author: Anu

മലയാളത്തിലെ യുവതാരങ്ങളില്‍ ഏറെ ആരാധകരുള്ള താരമാണ് നടി മീനാക്ഷി അനൂപ്. ബാലതാരമായെത്തി
നായികയായും ആരാധക മനസ്സില്‍ ചേക്കേറിയ താരമാണ്. അവതാരകയായും താരം ശ്രദ്ധേയായാണ്. ഇപ്പോഴിതാ
യാത്രകള്‍ക്ക് കൂട്ടായി പുതിയ സാരഥിയെ സ്വന്തമാക്കിയ സന്തോഷമാണ് താരം പങ്കുവച്ചത്. 
പെട്രോളും ഡീസലും പൊള്ളുന്ന കാലത്ത് ഇലക്ട്രിക് കാറാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

എംജിയുടെ ചെറു ഇലക്ട്രിക് കാര്‍ കോമറ്റ് ആണ് മീനാക്ഷി സ്വന്തമാക്കിയത്. പുതിയ വാഹനം
സ്വന്തമാക്കിയ വിവരം മീനാക്ഷി തന്നെയാണ് സോഷ്യലിടത്ത് പങ്കുവച്ചത്. ഇനി കുതിക്കാന്‍
വെമ്പുന്ന…പെട്രോളെ… വിട… ഡീസലെ… വിട… എന്ന കുറിപ്പോടെയാണ് താരം വാഹനത്തിന്റെ ചിത്രങ്ങള്‍
പങ്കുവെച്ചത്.  എംജി ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് കാറാണ് 
കോമറ്റ്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാറാണ് കോമറ്റ്. എക്സ്‌ക്ലൂസീവ്,
എക്സൈറ്റ്, എക്സിക്യൂട്ടീവ് എന്നീ വേരിയന്റുകളുള്ള ഇലക്ട്രിക് വാഹനത്തിന് 6.98 ലക്ഷം
രൂപ മുതല്‍ 9.23 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 230
കിലോമീറ്റര്‍ റേഞ്ച് കോമറ്റിന് ലഭിക്കും. 17.3 കിലോവാട്ട് അവര്‍ ശേഷിയുള്ള ഇലക്ട്രിക്
ബാറ്ററിയാണ് ഇതിലുള്ളത്.
