# പത്മസരോവരം വീട്ടിൽ ഇന്ന് ആഘോഷ ദിനം, ആശംസകൾ ചൊരിഞ്ഞു ആരാധകരും!

- Link: https://ml.b4blaze.com/film-news/meenakshi-dileep-birthday
- Published: 2021-03-23T10:35:16+05:30
- Author: Sreekumar

മലയാള സിനിമയുടെ സ്വന്തം ജനപ്രീയ നായകൻ ആണ് ദിലീപ്. നിരവധി ഹിറ്റ് സിനിമകൾ മലയാളികൾക്ക്
സമ്മാനിച്ച താരം നടനായും നിർമ്മാതാവായും സംവിധായകൻ ആയും എല്ലാം തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്.
125 ൽ അധികം ചിത്രങ്ങൾ ആണ് ദിലീപ് ചെയ്തിരിക്കുന്നത്. അവയിൽ മിക്കതും ഇന്നും മലയാളികളെ
ചിരിപ്പിക്കുന്നതാണ്. അടുത്തിടെ താരത്തിന്റെ പേരിൽ കുറച്ച് വിവാദങ്ങൾ ഉണ്ടായിരുന്നുവെങ്കിലും
അവയിൽ നിന്നെല്ലാം മുക്തി നേടി വരുകയാണ് ദിലീപ്. ഇന്ന് ഭാര്യ കാവ്യയ്ക്കും മക്കളായ 
മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് ദിലീപ്.
അച്ഛന് ഉള്ളത് പോലെ തന്നെ ആരാധകർ മകളായ മീനാക്ഷിക്കും ഉണ്ട്.

അടുത്തിടെ കൊണ്ട് മീനാക്ഷിക്ക് ആരാധകർ ഏറെയാണ്. അടുത്തിടെയായി നിരവധി ചിത്രങ്ങൾ ആണ്
മീനാക്ഷിയുടേതായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. അവയെല്ലാം മികച്ച പ്രതികരണങ്ങൾ
ആണ് സ്വന്തമാക്കുന്നത്. മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആയ നാദിർഷായുടെ മകളുടെ
വിവാഹത്തിന് മീനാക്ഷി നൃത്തം ചെയ്തതിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. സിനിമയിൽ
വരുന്നതിന് മുൻപ് തന്നെ നിരവധി ആരാധകരെയാണ് മീനാക്ഷി സ്വന്തമാക്കിയത്. സിനിമയിലേക്കുള്ള
താരത്തിന്റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്‌ ആരാധകരും. കഴിഞ്ഞ ദിവസം മീനാക്ഷി
തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രം വലിയ രീതിയിൽ ആരാധക ശ്രദ്ധ നേടിയിരുന്നു.
ചുമന്ന ഗൗൺ ധരിച്ച് അതി സുന്ദരിയായാണ് മീനാക്ഷി ചിത്രത്തിൽ കാണുന്നത്. മീനാക്ഷി തന്നെയാണ്
ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെച്ചിരിക്കുന്നത്. ഓരോ ദിവസം കഴിയും തോറും
മീനാക്ഷി കൂടുതൽ സുന്ദരിയായ വരുന്നു എന്നാണു ആരാധകർ ചിത്രം കണ്ടുകൊണ്ട് പറയുന്നത്.

![dileep.meenakshi](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/02/
dileep.meenakshi.jpg?resize=960%2C540&ssl=1)

dileep.meenakshi

ഇപ്പോൾ പത്മസരോവരം വീട്ടിൽ ആഘോഷം നടക്കുകയാണ്. മീനാക്ഷിയുടെ പിറന്നാൾ ആഘോഷിക്കുകയാണ്
ഇന്ന് ആ വീട്. നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചിരിക്കുന്നത്. വീട്ടിലെ ഓരോ 
അംഗങ്ങളുടെയും പിറന്നാളുകൾ ആഘോഷിക്കാറുള്ളതാണ്. പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ ഉടൻ
തന്നെ സോഷ്യൽ മേടിയിൽ പ്രത്യക്ഷ പെടുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകരും.
