# മീനൂട്ടിക്ക് പ്രിയം ആവണിയെ

- Link: https://ml.b4blaze.com/film-news/meenakshi-dileep-cousin-avani-photos
- Published: 2021-10-08T12:39:32+05:30
- Author: Rahul

മലയാളികള്‍ക്ക് മഞ്ജുവാര്യരെന്നാല്‍ ജീവനാണ്. ഒരിടവേളയ്ക്ക് ശേഷം മഞ്ജു അഭിനയരംഗത്തേക്ക്
തിരിച്ചെത്തിയപ്പോള്‍ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മഞ്ജുവിന്റെ
സഹോദരന്‍ മധുവാര്യരും സിനിമാതാരമാണ്.

 അഭിനയത്തേക്കാള്‍ നിര്‍മാണരംഗത്താണ് മധുവാര്യര്‍ സജീവമായത്. ഇപ്പോഴിതാ, അഭിനയം, നിര്‍മാണം
എന്നിവയ്ക്ക് പുറമെ സംവിധാനത്തിലേയ്ക്കും മധു വാര്യര്‍ കടന്നിരിക്കുകയാണ്. ലളിതം സുന്ദരം
എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ബിജു മേനോനാണ് നായകന്‍. നായിക മഞ്ജുവും . കണ്ണെഴുതി
പൊട്ടും തൊട്ട് എന്ന ചിത്രത്തിന് ശേഷമായി ബിജു മേനോനും മഞ്ജു വാര്യരും ഒരുമിച്ച് അഭിനയിക്കുന്ന
ചിത്രം കൂടിയാണ് ലളിതം സുന്ദരം . മധുവാര്യരുടെ മകളാണ് ആവണി. കഴിഞ്ഞ ദിവസം മധുവാര്യര്‍പങ്ക്
വച്ച മകള്‍ക്കൊപ്പമുള്ള ചിത്രം വൈറലായിരുന്നു.

 അച്ഛനും മകളും സൈക്കിളില്‍ ഇരുന്ന് പോകുന്ന ഫോട്ടോയാണ് ഇത്. വര്‍ഷങ്ങള്‍ക്കു മുമ്പ്
പകര്‍ത്തിയ ചിത്രവും വര്‍ഷങ്ങള്‍ക്കുശേഷം പകര്‍ത്തിയ ചിത്രവും ഒന്നിച്ച് എഡിറ്റ് ചെയ്താണ്
പങ്കുവെച്ചത് . ചിത്രം കണ്ടതിന്റെ സന്തോഷത്തില്‍ ആരാധകരും നിരവധി കമന്റുകളുമായെത്തി.
അക്കൂട്ടത്തിലാണ് ഗൂഗിളില്‍ മീനാക്ഷിയുടെ വിവരങ്ങള്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ കസിന്റെ
പേരിന്റെ സ്ഥാനത്ത് ആവണിയെന്ന പേര് കണ്ടത്. കമന്റുകളുടെ കൂട്ടത്തില്‍ ഇതുമുണ്ടായിരുന്നു.
മീനാക്ഷിയും ആവണിയും ഇപ്പോഴും സൗഹൃദത്തിലാണെന്ന സംശയമാണ് മറ്റുചിലര്‍ പങ്ക് വച്ചിരിക്കുന്നത്.

 
