# ദിലീപിന്റെ മകള്‍ എവിടെ…? എല്ലാവരുടേയും സംശയം തീര്‍ത്തുകൊടുത്ത് മീനാക്ഷി…!!

- Link: https://ml.b4blaze.com/film-news/meenakshi-dileep-is-at-home
- Published: 2021-12-23T16:02:28+05:30
- Author: Rahul

ഒരുപാട് ആരാധകരുള്ള താരകുടുംബമാണ് ജനപ്രിയ നടന്‍ ദിലീപിന്റേത്. മറ്റ് താരങ്ങളെപ്പോലെ
സോഷ്യല്‍ മീഡിയയില്‍ ഈ കുടുംബത്തിലെ ആരും അത്ര സജീവമല്ലാത്തത് കൊണ്ട് ഇവരുടെ പല വിശേഷങ്ങളും
ആരാധകര്‍ കുറച്ച് വൈകിയാണ് അറിയാറ്. എന്നാല്‍ അറിഞ്ഞ് കഴിഞ്ഞലോ അതെല്ലാം പ്രേക്ഷകര്‍
ആഘോഷമാക്കി മാറ്റാറുമുണ്ട്. ഒരുപാട് പ്രതിസന്ധികളും വിമര്‍ശനങ്ങളും നേരിട്ടതിന് ശേഷമാണ്
ദിലീപ് ഇപ്പോള്‍ ഒരു സന്തോഷകരമായ ജീവിതം നയിക്കുന്നത്. മീനാക്ഷിയെ കൂടാതെ താരത്തിന്റെ
മകള്‍ മഹാലക്ഷ്മിയ്ക്കും ഇപ്പോഴേ ആരാധകര്‍ ഏറെയാണ്. കഴിഞ്ഞ ദിവസം താരകുടുംബത്തിന്റെ
കൊച്ചിയിലേക്കുള്ള ആഡംബര കാറിലെ യാത്ര വലിയ തരംഗമാണ് സോഷ്യല്‍ മീഡിയകളില്‍ തീര്‍ത്തത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/dileeeeep-300x169.
jpg?resize=861%2C485&ssl=1)

ദിലീപ് ഭാര്യ കാവ്യയ്ക്കും മകള്‍ മഹാലക്ഷ്മിക്കും ഒപ്പം കാറില്‍ പോകുന്ന ദൃശ്യങ്ങളാണ്
കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയത്. എന്നാല്‍ അപ്പോഴെല്ലാം ഉയര്‍ന്നു
കേട്ട ഒരു ചോദ്യമായിരുന്നു ദിലീപിന്റെ മകള്‍ മീനാക്ഷി എവിടെ എന്നത്. എല്ലാ പൊതു പരിപാടികള്‍ക്കും
ഇവരുടെ കൂടെ ഒരുമിച്ച് ഉണ്ടാകുന്ന മീനാക്ഷിയെ ഈയിടെയായി കുടുംബത്തോടൊപ്പം ഒന്നിനും 
കാണാത്തതില്‍ ആരാധകര്‍ പരിഭവം പറഞ്ഞിരുന്നു. ഇതേ കുറിച്ച് പലതരം വാര്‍ത്തകളാണ് ഇപ്പോള്‍
സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കാവ്യയും മീനാക്ഷിയും തമ്മില്‍ വഴക്കാണെന്ന് 
വരെ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി സാക്ഷാല്‍ മീനാക്ഷി
തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് കഴിഞ്ഞ
ദിവസം മീനാക്ഷി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ആരാധക ശ്രദ്ധ
നേടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/dileep-family-pic-
300x150.jpg?resize=880%2C440&ssl=1)

സന്ധ്യാ നേരത്തെ ആകാശത്തിന്റെ ചിത്രമാണ് താരം തന്റെ അക്കൗണ്ടിലൂടെ സ്‌റ്റോറിയായി പങ്കുവെച്ചത്.
അതിന് അടിക്കുറിപ്പായി ഹോം എന്നും മീനാക്ഷി കൊടുത്തിരുന്നു. മീനാക്ഷി എവിടെ എന്ന ചോദ്യത്തിന്
ഇതുവഴി താരം എല്ലാവര്‍ക്കും മറുപടി കൊടുത്തിരിക്കുകയാണ് എന്നാണ് ആരാധകര്‍ പറയുന്നത്.
താരപുത്രി ചെന്നൈയിലാണ് എംബിബിഎസ് പഠിക്കുന്നത്. ഇപ്പോഴിതാ ക്രിസ്തുമാസ് അവധിക്കായി
നാട്ടില്‍ എത്തിയിരിക്കുകയാണ്. താരകുടുംബത്തിന്റെ ദുബായ് സന്ദര്‍ശനത്തിലും മീനാക്ഷി
എത്തിയിരുന്നില്ല, ഇതെല്ലാം കാരണമാണ് പലതരം അഭ്യൂഹങ്ങള്‍ ഈ കുടുംബത്തെ കുറിച്ച് പ്രചരിക്കാന്‍
കാരണം. എന്നാല്‍ പഠനത്തിരക്ക് കാരണമാണ് താരപുത്രിയെ ഇവരോടൊപ്പം കാണാഞ്ഞത്.

 
