# പുഞ്ചിരിതൂകി മീനാക്ഷി..! പുതിയ ചിത്രം വൈറലാകുന്നു…!

- Link: https://ml.b4blaze.com/film-news/meenakshi-dileep-new-photo-goes-viral
- Published: 2022-10-07T10:38:08+05:30
- Author: Sreekumar

താരപുത്രി മീനാക്ഷിയ്ക്ക് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും
എപ്പോഴെങ്കിലും മീനാക്ഷി പങ്കുവെയ്ക്കുന്ന ഫോട്ടോകള്‍ വൈറലായി മാറാറുണ്ട്. ദിലീപിന്റെ
കുടുംബം തന്നെ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവം അല്ലാത്തത് കൊണ്ട് തന്നെ താരകുടുംബത്തെ
കുറിച്ചുള്ള ഓരോ പുതിയ വിശേഷങ്ങളും ഫോട്ടോകളും ആരാധകര്‍ വളരെ ആകാംക്ഷയോടെയാണ് ഏറ്റെടുക്കാറുള്ളത്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത് ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ ഒരു
പുത്തന്‍ ഫോട്ടോയാണ്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/WhatsApp-Image-2022-
10-07-at-10.15.37-AM-1.jpeg?resize=680%2C1280&ssl=1)

ദിലീപിന്റെ ഫാന്‍സ് പേജിലാണ് ഈ ഫോട്ടോ ആദ്യം പ്രത്യക്ഷപ്പെട്ടത്.. പിന്നീട് പെട്ടെന്ന്
തന്നെ മറ്റ് ആരാധകരും മീനാക്ഷിയുടെ ഈ ഫോട്ടോ ഏറ്റെടുക്കുകയായിരുന്നു.. മഞ്ഞനിറമുള്ള
വസ്ത്രത്തില്‍ അതീവ സുന്ദരിയായ നിറപുഞ്ചിരി തൂകി നില്‍ക്കുകയാണ് ആരാധകരുടെ പ്രിയപ്പെട്ട
മീനൂട്ടി.
 ഇതുവരെ സിനിമയില്‍ അരങ്ങേറ്റം നടത്തിയിട്ടില്ലെങ്കിലും താരത്തിന് നിരവധി
ആരാധകര്‍ ഉണ്ട്. ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി ഇപ്പോള്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/meenakshi-dileep.
jpg?resize=1200%2C628&ssl=1)

സോഷ്യല്‍ മീഡിയയില്‍ കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് താരപുത്രി അക്കൗണ്ട് തുടങ്ങിയത്.
അത്ര സജീവമല്ലെങ്കിലും മീനാക്ഷി പങ്കുവെയ്ക്കുന്ന ഫോട്ടോകളെല്ലാം പെട്ടെന്ന് തന്നെ 
ശ്രദ്ധ നേടാറുണ്ട്. നിരവധിപ്പേരാണ് മീനാക്ഷിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോവ് ചെയ്യുന്നത്.
അതേസമയം, എന്നാണ് താരപുത്രി സിനിമാ രംഗത്തേക്ക് എത്തുന്നത് എന്നറിയാന്‍ കാത്തിരിക്കുകയാണ്
ആരാധകര്‍..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/meenakshi-1.jpg?
resize=1200%2C628&ssl=1)

അങ്ങനെ സംഭവിക്കുമോ എന്ന് അറിയാനാണ് ആരാധകര്‍ക്ക് എന്നും ആകാംക്ഷ.. എന്നാല്‍ താരപുത്രി
ഇപ്പോള്‍ തന്റെ പഠനകാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നൃത്തകലയിലും
മിടുക്കിയാണ് മീനാക്ഷി ദിലീപ്.
