# ദൈവം നിന്നെ അനുഗ്രഹിക്കട്ടെ മീനാക്ഷിയെ തോളിലേറ്റി നമിത പ്രമോദ്

- Link: https://ml.b4blaze.com/film-news/meenakshi-dileeps-birthday-namitha-post
- Published: 2022-03-24T08:34:23+05:30
- Author: Rahul

ദിലീപിന്റെയും കുടുംബത്തിന്റേയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും ആകാംക്ഷയാണ്.
മറ്റ് താരങ്ങളുടെ വിശേഷങ്ങള്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും കിട്ടുമെങ്കിലും
ഈ കുടുംബത്തില്‍ ആരും സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല. ആയത് കൊണ്ട് തന്നെ ദിലീപിന്റേയും
കുടുംബത്തിന്റേയും വിശേഷങ്ങള്‍ വളരെ വൈകിയാണ് ആരാധകര്‍ അറിയുന്നത്. എന്നാല്‍ അറിഞ്ഞ്
കഴിഞ്ഞാല്‍ സോഷ്യല്‍ മീഡിയ അത് ആഘോഷമാക്കി മാറ്റാറുണ്ട്, കഴിഞ്ഞ ദിവസമായിരുന്നു ദിലീപിന്റെ
മൂത്ത പുത്രിയായ മീനാക്ഷിയുടെ ജന്മദിനം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/meenakshi-dileep--
300x169.jpg?resize=1092%2C615&ssl=1)

വിശേഷദിനത്തില്‍ മീനാക്ഷിയുടെ സുഹൃത്തും നടിയുമായ നമിത പ്രമോദ് പങ്കുവെച്ച ആശംസാ പോസ്റ്റാണ്
ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ദിലീപിന്റെ മകളായ മീനാക്ഷി ദിലീപിന്റെ അടുത്ത സുഹൃത്താണ്
നമിത പ്രമോദ്. മീനാക്ഷിയോട് ഒപ്പമുള്ള ഫോട്ടോകള്‍ ഇതിന് മുന്‍പും താരം പങ്കുവെച്ചിട്ടുണ്ട്.
ദിലീപിന്റെ ചിത്രങ്ങളിലും നായികയായി എത്തിയ നമിതയ്ക്ക് ഈ കുടുംബത്തോട് തന്നെ വളരെ അടുത്ത
ബന്ധമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/06/namitha-pramod-300x167.
jpg?resize=1137%2C632&ssl=1)

ഇപ്പോഴിതാ പ്രിയ കൂട്ടുകാരി മീനാക്ഷിക്ക് പിറന്നാളാശംസകള്‍ നേര്‍ന്നു എത്തിയിരിക്കുകയാണ്
നമിത. ഒരു ചെറിയ കുറിപ്പും താരം പങ്കുവെച്ചു. മീനാക്ഷിയെ തോളിലേറ്റി നില്‍ക്കുന്ന തന്റെ
ഫോട്ടോയ്ക്ക് ഒപ്പം ‘നിന്റെ ഹൃദയത്തേയും ദയയേയും സൗമ്യതയേയും ഞാന്‍ ആരാധിക്കുന്നു.

[https://www.instagram.com/p/CbbqJ3GBs8M/?utm_source=ig_web_copy_link](https://www.instagram.com/p/CbbqJ3GBs8M/?utm_source=ig_web_copy_link)

നീ നീയായിരിക്കുക… എല്ലായ്‌പ്പോഴും നിന്റെ മികച്ചതാവുക… നല്ല ആരോഗ്യവും സന്തോഷവും നേരുന്നു.
ദൈവം അനുഗ്രഹിക്കട്ടെ… എന്നാണ് നമിത കുറിച്ചത്. നിരവധിപ്പേരാണ് നമിതയുടെ പോസ്റ്റിന്
അടിയില്‍ മീനാക്ഷിക്ക്‌ ആശംസ അറിയിച്ച് ഇപ്പോഴും എത്തുന്നത്.

 
