# മീനാക്ഷിയുടെ കൈ ചേര്‍ത്ത് പിടിച്ച് പോറ്റമ്മ കാവ്യ..! ഇവരുടെ ഒത്തൊരുമ കണ്ടില്ലേ..? വിവാഹ വേദിയില്‍ തിളങ്ങി താരങ്ങള്‍!

- Link: https://ml.b4blaze.com/film-news/meenakshi-kavya-at-a-function
- Published: 2021-12-30T14:06:27+05:30
- Author: Rahul

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരായി ദിനംപ്രതി വിമര്‍ശനങ്ങളും വിവാദങ്ങളും പുകയുമ്പോള്‍
സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് മറ്റൊരു വാര്‍ത്തയും ചിത്രങ്ങളുമാണ്. ദിലീപിന്റെ
കുടുംബത്തില്‍ നിന്ന് വരുന്ന ചെറിയ വാര്‍ത്തകള്‍പോലും സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം
കൊണ്ടാണ് വൈറലായി മാറുന്നത്. വിവാദങ്ങള്‍ പലതും ഉയരുമ്പോഴും താരകുടുംബത്തില്‍ നിറയെ
പുതിയ ആഘോഷങ്ങളും വിശേഷങ്ങളും ആണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/kavya-2-696x392-
1-300x169.jpg?resize=888%2C500&ssl=1)

ഈ അടുത്താണ് ദിലീപ് ഒരു ആഢംബരകാര്‍ വാങ്ങി കുടുംബത്തോടൊപ്പം അതില്‍ സവാരി നടത്തിയ വാര്‍ത്ത
വൈറലായത്. പിന്നീട് പുതിയ ചിത്രം കേശു ഈ വീടിന്റെ നാഥന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് 
ദിലീപ് പല അഭിമുഖങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇപ്പോഴിതാ ഭാര്യ കാവ്യയും മകള്‍
മീനാക്ഷിയും ഒരു കല്യാണ വേദിയില്‍ തിളങ്ങിയതിന്റെ ഫോട്ടോകളാണ് പുറത്ത് വന്നിരിക്കുന്നത്.
കാവ്യയുടെ കൈ ചേര്‍ത്ത് പിടിച്ചാണ് മീനാക്ഷി വിവാഹ വേദിയിലെത്തിയത്. ഇരുവരും ഒരേ നിറത്തിലുള്ള
വസ്ത്രമണിഞ്ഞാണ് വന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/kavya-3-300x169.
jpg?resize=863%2C486&ssl=1)

ഇവര്‍ തമ്മിലുള്ള ഈ സൗഹൃദത്തെ കുറിച്ചും ഒത്തൊരുമയെക്കുറിച്ചും പലപ്പോഴും ദിലീപ് പോലും
പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇരുവരുടെയും കൂടെ ജനപ്രിയ നായകന്‍ ദിലീപ് എവിടെ 
എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സിനിമാ പ്രമോഷന്‍ തിരക്കിലാണ് ദിലീപ് അതിനാല്‍ ചടങ്ങില്‍
എത്താന്‍ നടന് കഴിഞ്ഞില്ല എന്നാണ് അറിയുന്നത്. എന്തായാലും വിവാഹത്തിന് എത്തിയ മീനാക്ഷിയുടെയും
കാവ്യയുടെയും ഫോട്ടോകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്.
