# ചേച്ചിയെ കണ്ട് തുള്ളിച്ചാടി കാവ്യയുടെ മാമാട്ടി

- Link: https://ml.b4blaze.com/film-news/meenakshi-mahalekshmi-new
- Published: 2021-12-24T16:29:23+05:30
- Author: Rahul

ദീലിപിന്റെ രണ്ട് മക്കള്‍ മീനാക്ഷിയും മഹാലക്ഷ്മിയും സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്.

കഴിഞ്ഞദിവസമാണ് കൊച്ചിയിലൂടെ തന്റെ മിനികൂപ്പറില്‍ പോയ ദിലീപിന്റെയും കുടുംബത്തിന്റെയും
വിശേഷങ്ങള്‍ വൈറലായി മാറിയത്. അച്ഛനും അമ്മയ്ക്കും ഒപ്പം കുഞ്ഞു മഹാലക്ഷ്മിയും ഒപ്പം
ഉണ്ടായിരുന്നു. എന്നാല്‍ മീനാക്ഷി എവിടെ എന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നിരുന്നു.
പിന്നാലെയിതാ പുത്തന്‍ വിശേഷം പങ്കുവച്ചെത്തിയിരിക്കുകയാണ് താര പുത്രി. ചെന്നൈയില്‍
എംബിബിഎസ് ചെയ്യുന്ന മീനാക്ഷി അവധിക്കാലം ആഘോഷിക്കാന്‍ വേണ്ടി നാട്ടില്‍ എത്തിയതായിട്ടാണ്
സൂചന. വീട് എന്ന ക്യാപ്ഷനോടെ മനോഹരമായ ഒരു ചിത്രവും തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്ക്
വച്ചു.

 എന്നാല്‍, മീനാക്ഷിക്ക് ഡോക്ടറാവാനാണ് താല്‍പര്യമെന്നും സിനിമയിലേക്കില്ലെന്നും ദിലീപ്
വ്യക്തമാക്കിയിട്ടുണ്ട്. മീനാക്ഷിയെ കാണാന്‍ അമ്മയെപ്പോലെയാണെന്നുള്ള അഭിപ്രായങ്ങള്‍
ഇപ്പോഴും എത്താറുണ്ട്. അതേസമയം മീനാക്ഷി വീട്ടില്‍ ഉണ്ടായിട്ടും എന്താണ് കഴിഞ്ഞദിവസത്തെ
യാത്രയില്‍ പങ്കെടുക്കാതിരുന്നതിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍
നടക്കുന്നുണ്ട്. കുടുംബസമേതമായി ദുബായിലേക്കെത്തിയിരിക്കുകയാണ് ദിലീപ്. യാത്രയ്ക്കിടയിലെ
ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

 

 

 

 
