# ‘നാട്ടുകാർ എന്ത് പറയുമെന്ന് കരുതി ഒന്നും മാറ്റില്ല, ഒറിജിനൽ മീനാക്ഷിയെ ഇതുവരെ ആർക്കും അറിയില്ല’

- Link: https://ml.b4blaze.com/film-news/meenakshi-ravindran-about-life
- Published: 2024-03-14T21:23:52+05:30
- Author: Ajay

നായിക നായകൻ റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് അവതാരകയായും നടിയായുമെല്ലാം ശ്രദ്ധിക്കപ്പെട്ട
താരമാണ് മീനാക്ഷി രവീന്ദ്രൻ. ഇപ്പോൾ കേരളത്തിൽ വമ്പൻ ഹിറ്റായി മാറിയ പ്രേമലു എന്ന സിനിമയിൽ
രസകരമായ ഒരു വേഷത്തിൽ മീനാക്ഷി എത്തിയിരുന്നു. കയ്യടികൾക്കൊപ്പം നിരന്തരമുള്ള ട്രോളുകളും
മീനാക്ഷി നേരിടാറുണ്ട്. ഇപ്പോഴിതാ ഒറിജിനൽ മീനാക്ഷിയെ ആർക്കും ഇതേവരെ അറിയില്ലെന്നാണ്
താരം പറയുന്നത്. ഇതോടെ ഒറിജിനൽ മീനാക്ഷി ആരാണെന്ന് അവതാരകൻ ചോദിക്കുന്നുണ്ട്.

“പ്രോഗ്രമുകളിൽ ഉള്ള മീനാക്ഷി സ്ക്രിപ്റ്റിന്റെ ഭാഗമാണ്. കൗണ്ടറുകൾക്ക് ചമ്മി കൊടുക്കുന്നതും
അതിന്റെ ഭാഗമാണ്. ഞാൻ ചമ്മില്ലയെന്ന ഈഗോയിൽ നിൽക്കുന്നതിനെക്കാൾ കയ്യീന്ന് പോയെന്ന്
അറിയുമ്പോൾ അത് അംഗീകരിക്കുന്നതാണ് അതിന്റെ ഭംഗി. ഉടൻ പണത്തിലുള്ളതല്ല എന്റെ യഥാർത്ഥ
സ്വഭാവം. അത് കണ്ടിട്ട് നിങ്ങൾ പാവമാണെന്ന് വിചാരിച്ചു എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്.
ഞാൻ ആരാണെന്ന് സത്യത്തിൽ അറിയില്ല, ഒരുപാട് സംസാരിക്കുന്ന ആളാണ്” – മീനാക്ഷി പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/meenakshi2.jpeg?
resize=640%2C800&ssl=1)

“10 വയസിൽ ചിന്തിച്ച പോലെയോ 21-ാം വയസിൽ ചിന്തിച്ച പോലെയോ അല്ല ഇപ്പോൾ ചിന്തിക്കുന്നത്.
പഠിക്കുക, മറക്കുക, ഒന്നൂടെ പഠിക്കുക എന്ന രീതിക്കാണ് താൻ മുന്നോട്ട് പോകുന്നത്. മാറ്റങ്ങൾ
വരുത്താൻ താൽപര്യപ്പെടുന്നയാളാണ്. തന്റെ ഉള്ളിൽ തന്നെയൊരു റിബൽ ഉണ്ട്. ബോഡി ഷെയിമിങ്
കമന്റുകൾ മറികടക്കാൻ അത് സഹായിച്ചു” താരം കൂട്ടിച്ചേർത്തു. തന്നെ കൊണ്ട് പറ്റില്ലെന്ന്
പറയുന്നിടത്ത് അത് ചെയ്ത് കാണിക്കണമെന്ന വാശി ഉള്ളിലെവിയോ ഉണ്ട്. നാട്ടുകാർ എന്ത് പറയുമെന്ന്
കരുതി തന്റെ രീതികളിലൊന്നും മാറ്റം വരുത്താൻ ഒരുക്കമല്ലെന്നും മീനാക്ഷി വ്യക്തമാക്കുന്നു..
