# ശ്രേയയുടേയും മീനാക്ഷിയുടേയും കൊച്ചി പാട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

- Link: https://ml.b4blaze.com/film-news/meenakshi-shreya-jayadeep-song-viral
- Published: 2022-04-08T20:50:56+05:30
- Author: Gargi

പ്രേക്ഷകരുടെ പ്രിയങ്കരരാണ് ഗായിക ശ്രേയ ജയദീപും നടി മീനാക്ഷിയും. ഇരുവരുടേയും പുതിയ
കൊച്ചി പാട്ടാണ് യൂട്യൂബില്‍ വൈറലാകുന്നത്. ഫോര്‍ട്ട് കൊച്ചി കടപ്പുറവും മനോഹരമായ ചീനവലകളും
പൗരാണിക ഭംഗിയുള്ള കെട്ടിടങ്ങളും മട്ടാഞ്ചേരി കൊട്ടാരവും പറഞ്ഞുതീരാത്തത്രയും കാഴ്ചകളെയും
കോര്‍ത്തിണക്കിക്കൊണ്ടാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.

പിന്നണി ഗാന രചയിതാവ് മനു മഞ്ജിത്തിന്റെ വരികള്‍ക്ക് അര്‍ജുന്‍ ബി നായരാണ് സംഗീതം നല്‍കിയിരിക്കുന്നത്.
റിയാലിറ്റി ഷോയിലൂടെ ഉയര്‍ന്നു വന്ന് മലയാളികളുടെ പ്രിയ ഗായികയായി മാറിയ ശ്രേയ ജയദീപിന്റെ
ശബ്ദത്തിനൊപ്പം ‘അമര്‍ അക്ബര്‍ ആന്റണി’, ‘ഒപ്പം’ എന്നീ ചിത്രത്തിലെ അഭിനയത്തിലൂടെയും
മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ‘ടോപ് സിംഗര്‍’ അവതാരകയുമായ കുട്ടി താരം മീനാക്ഷി
കൂടി ചേര്‍ന്നപ്പോള്‍ കൊച്ചി പാട്ട് വേറിട്ട ദൃശ്യാവിഷ്‌കാരമായിമാറി. ലൈഫ് നെറ്റ് ടിവി
യൂട്യൂബ് ചാനലിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
