# അഹങ്കാരിയായ നടിയെന്നായിരുന്നു മീര ജാസ്‌മിൻ അറിയപ്പെട്ടത്

- Link: https://ml.b4blaze.com/film-news/meera-about-life
- Published: 2023-07-03T11:21:33+05:30
- Author: Devika

നിരവധി ആരാധകരെ ചുരുങ്ങിയ സമയം കൊണ്ട് സ്വന്തമാക്കിയ നടിയാണ് മീര ജാസ്മിൻ. മഞ്ജു വാര്യര്‍ക്
ശേഷം മലയാളികള്‍ അംഗീകരിച്ച ഒരു നായികയായിരുന്നു മീര ജാസ്മിന്‍.ലോഹിതദാസ് സംവിധാനം 
ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് മീര. അതിനു ശേഷം
ഒരുപിടി നല്ല ചിത്രങ്ങൾ ആണ് താരം മലയാള സിനിമയിൽ സംഭാവന ചെയ്തത്. മലയാളത്തിൽ മാത്രമല്ല,
തമിഴിലും തെലുങ്കിലും കണ്ണടയിലുമെല്ലാം മീര തകർത്താടിയിരുന്നു. അന്യ ഭാഷ ചിത്രങ്ങളും
മീരയുടെ അഭിനയ കഴിവിനെ പരമാവധി പ്രയോജനപ്പെടുത്തിയിരുന്നു. എന്നാൽ പെട്ടന്ന് സിനിമയിൽ
നിന്ന് അപ്രത്യക്ഷയായ മീര ഇപ്പോൾ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്.

![Meera Jasmine](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/12/cropped-
Meera-Jasmine.jpg?resize=640%2C853&ssl=1)

Meera Jasmine

എന്നാൽ ഇപ്പോൾ മീരയെ കുറിച്ച് സിനിമ നിരൂപകനും മാധ്യമ പ്രവർത്തകനുമായ ചെയ്യാൻ ബാലു 
പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു അഭിമുഖത്തിൽ ആണ്
ചെയ്യാൻ ബാലു മീര ജാസ്മിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്.ചെയ്യാൻ ബാലുവിന്റെ വാക്കുകൾ
ഇങ്ങനെ , ഒരു സമയത്ത് മലയാളത്തിൽ നിറഞ്ഞു നിൻ താരമാണ് മീര ജാസ്മിൻ. രണ്ടായിരത്തിൽ തുടക്കത്തോടെ
നിരവധി ചിത്രങ്ങളിൽ ആണ് തരാം അഭിനയിച്ചത്. അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളും താരത്തിന്റെ
ഹിറ്റ് ആയിരുന്നു. ഒരു സമയത്ത് മലയാളത്തിനേക്കാൾ കൂടുതൽ അവസരങ്ങൾ മീരയ്ക്ക് ലഭിച്ചത്
തമിഴിലും തെലുങ്കിലും കന്നടയിലും ഒക്കെ ആയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/meera-jasmine-3.
jpg?resize=610%2C626&ssl=1)

എന്നാൽ കരിയറിന്റെ പീക്ക് ടൈമിൽ നിൽക്കുമ്പോൾ ആണ് മീര ജാസ്മിൻ സിനിമയിൽ നിന്ന് അപ്രത്യക്ഷം
ആകുന്നത്. അതിന്റെ കാരണം ഒരു പ്രണയം ആയിരുന്നു. അഹങ്കാരിയായ നടി എന്നാണ് മീര അറിയപ്പെട്ടത്.
മലയാളത്തിൽ സിനിമ ചെയ്യാമെന്ന് പറഞ്ഞിട്ട് തമിഴിൽ പോയി അഭിനയിച്ചു, തമിഴിൽ കരാർ ഒപ്പിട്ടിട്ട്
കന്നടയിലും പോയി അഭിനയിച്ചു. ഇതോടെ താരത്തിനെതിരെ സിനിമ പ്രവർത്തകരും മുന്നോട്ട് വന്നു.
മീരയുടെ കരിയർ തകരാൻ പ്രധാന കാരണവും പ്രണയം തന്നെ ആണ്. തനിക്ക് പ്രണയം ഉണ്ടെന്നു മീരയും
സമ്മതിച്ചിരുന്നു. എന്നാൽ ഒരു സമയം കഴിഞ്ഞപ്പോൾ ഈ പ്രണയം വേണ്ടെന്നു വെച്ച്. അതോടെ 
മീര തന്റെ കരിയറിലെ താഴേക്ക് പോയിരുന്നു എന്നുമാണ് ചെയ്യാറു ബാലു പറയുന്നത്.
