# മീരയ്ക്കും ഭര്‍ത്താവിനും ഇനി ആഘോഷത്തിന്റെ ദിനങ്ങള്‍..!! ആ സന്തോഷം ഇങ്ങെത്തി..!!

- Link: https://ml.b4blaze.com/film-news/meera-anil-bought-new-bike
- Published: 2022-03-23T10:36:36+05:30
- Author: Rahul

മലയാള ടെലിവിഷന്‍ ഷോകളില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത അവതാരികയാണ് മീര അനില്‍. പ്രമുഖ
ചാനല്‍ സംഘടിപ്പിച്ച കോമഡി സ്റ്റാര്‍ഡ് എന്ന പരിപാടിയാണ് മീരയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കി
മാറ്റിയത്. ഈ പരിപാടി തന്നെയാണ് താരത്തിന്റെ ജീവിതത്തില്‍ ഒരു വലിയ വഴിത്തിരിവായി മാറിയത്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ വിഷ്ണുവുമായി 
മീരയുടെ വിവാഹം നടന്നത്. താരത്തിന്റെ വിവാഹ വിശേഷങ്ങള്‍ അന്ന് സോഷ്യല്‍ മീഡിയയില്‍ 
ഒരു ആഘോഷമായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/meera-anil-1-300x212.
jpg?resize=1150%2C813&ssl=1)

ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് നാളുകള്‍ പിന്നിട്ട് കഴിയുമ്പോള്‍ താരത്തിന്റെ ജീവിതത്തിലേക്ക്
ഒരു പുതിയ സന്തോഷം കൂടി എത്തിയിരിക്കുകയാണ്. യാത്രകളോടും വാഹനങ്ങളോടും കമ്പമുള്ള മീരയും
ഭര്‍ത്താവും പുതിയൊരു വാഹനം സ്വന്തമാക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ്. മീര തന്നെയാണ് 
പുതിയ ബൈക്ക് സ്വന്തമാക്കിയതിന്റെ സന്തോഷം സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചത്. ഇറ്റാലിയന്‍
ബൈക്ക് നിര്‍മ്മാതാക്കളായ ബെനെല്ലിയുടെ ആഢംബര ബൈക്കാണ് മീരയും വിഷ്ണുവും വാങ്ങിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/meera-anil3-283x300.
jpg?resize=1132%2C1200&ssl=1)

ബൈക്കിന്റെ വില വിവരങ്ങള്‍ അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ഇപ്പോള്‍ പ്രേക്ഷകര്‍. ഭാരത്
സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പരിഷ്‌ക്കരിച്ച ടിആര്‍കെ 
502 അഡ്വഞ്ചര്‍ ബൈക്കിന് 4.80 ലക്ഷം ആണ് എക്സ്-ഷോറൂം വില.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/08/meera-anil-300x169.
jpg?resize=1122%2C632&ssl=1)

യാത്ര ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് മീര ഇതിന് മുന്‍പും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ
താരത്തിന്റെ ഈ പുതിയ സന്തോഷമാണ് ഇവര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ചിരിക്കുന്നത്.

 
