# അദ്ദേഹത്തെ ഞാൻ അപ്പ എന്നാണ് വിളിക്കുന്നത്; ഭർത്താവ് വിഷ്ണുവിനെ അപ്പ എന്ന് വിളിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി മീര !!

- Link: https://ml.b4blaze.com/film-news/meera-anil-says-about-her-husband
- Published: 2020-07-25T14:53:54+05:30
- Author: Rahul

നടിയും അവതാരികയും ആയ മീരയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്, കോവിഡ് പ്രോട്ടോകോൾ
പാലിച്ച് വളരെ ലളിതമായിട്ടാണ് വിവാഹം നടത്തിയത്. മല്ലപ്പള്ളി സ്വദേശിയായ വിഷ്ണുവിനെയാണ്
മീര വിവാഹം കഴിച്ചത്. മാട്രിമോണി വഴി ആയിരുന്നു മീര വിഷ്ണുവിനെ കണ്ടെത്തിയത്, ആദ്യം
കണ്ടപ്പോൾ തന്നെ വിഷ്ണുവിനെ എനിക്ക് ഇഷ്ടമായെന്നും ഇതാണ് എന്റെ ജീവിത പങ്കാളി എന്ന്
എനിക്ക് തോന്നിയെന്നും മീര പറയുന്നു. പരിചയപ്പെട്ട് ചുരുങ്ങിയ നാൾക്കുള്ളിൽ ഞങ്ങളുടെ
ഇടയിൽ പ്രണയവും സൗഹൃദവും തളിരിട്ടു എന്ന് മീര പറയുന്നു.

![meera anil](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/meera-
anil-2.jpg?resize=2048%2C1428&ssl=1)

ഇപ്പോൾ മീര വിഷ്ണുവിനെ പറ്റി പറയുകയാണ്, പലരും ഞങ്ങളുടെ വിവാഹം കഴിഞ്ഞപ്പോൾ പലരും പലതും
പറഞ്ഞിരുന്നു, എന്നെ വിഷ്ണു വിവാഹം ചെയ്തത് പലർക്കും മോശമായിട്ടാണ് തോന്നിയത്. വിവാഹ
ഫോട്ടോയ്ക്ക് താഴെ പലരും മോശം കമെന്റുകൾ ഇട്ടു എന്നും മീര പറയുന്നു.  അവർക്കൊന്നും 
ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ആഴമറിയില്ല.വിഷ്ണുവിന് മേക്കപ്പ് ഇല്ലാത്ത ഒരു പെൺകുട്ടിയെ
ആയിരുന്നു വേണ്ടത്. ഞാൻ അങ്ങനെ മേക്കപ്പ് ഇടില്ല എന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന് ആശ്വാസമായി.
വിഷ്ണുവിനെ ഞാൻ അപ്പ എന്നാണ് വിളിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/meera-anil4.jpg?
resize=1505%2C2048&ssl=1)

എന്റെ അച്ഛന്റെ എക്സ്റ്റെൻഷനായിട്ടാണ് വിഷ്ണുവിനെ എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്.
എന്റെ അച്ഛന്റെ അഭാവം വിഷ്ണു നികത്തുന്നുണ്ട്. ഒരിക്കലൂം ഒരു സെലിബ്രിറ്റിയെ വിവാഹം
കഴിക്കേണ്ടി വരണം എന്ന് വിഷ്ണു വിചാരിച്ചിട്ടില്ല,  ഞാൻ ഒരു സെലിബ്രിറ്റി ആണെന്ന് പോള്
അദ്ദേഹം കരുതിയിട്ടില്ല എന്ന് മീര വെളിപ്പെടുത്തുന്നു.
