# ‘ഒരു നിമിഷം വൈകിയിരുന്നേല്‍ ആ പാമ്പ് വയറ്റിലായേനെ’: റിമിയുമൊത്തുള്ള അനുഭവം പങ്കുവെച്ച് മീര അനില്‍

- Link: https://ml.b4blaze.com/film-news/meera-anils-experience
- Published: 2022-03-15T21:48:28+05:30
- Author: Rahul

ഗായിക റിമി ടോമിക്കൊപ്പമുള്ള തായ്ലന്‍ഡ് യാത്രയില്‍ മീന്‍ ആണെന്ന് കരുതി പാമ്പിന്‍ 
വിഭവം ഓര്‍ഡര്‍ ചെയ്ത സംഭവം പങ്കുവെച്ച് മീര അനില്‍. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്
താരം രസകരമായ യാത്രാ അനുഭവങ്ങള്‍ പങ്കുവെച്ചത്.

റിമിയുമൊത്ത് തായ്ലന്‍ഡിലെ ഏറ്റവും നല്ല സീഫുഡ് കിട്ടുന്ന മാര്‍ക്കറ്റിലേക്ക് പോയി.
റസ്റ്ററന്റില്‍ കയറി അവിടുത്തെ ഏറ്റവും പ്രശസ്തമായ ഡിഷ് ഓര്‍ഡര്‍ ചെയ്തു. വിഭവം വരുന്നതുമായി
കാത്തിരിക്കുന്ന തങ്ങളുടെ മുമ്പിലേക്ക് വെയിറ്റര്‍ മീന്‍ വറുത്തത് പോലെയുള്ള ഒരു സാധനം
കൊണ്ടുവന്നു വച്ചു.

നമ്മുടെ നാട്ടിലെ വരാല്‍ പോലെ എന്തോ ഒരു മീന്‍ കഷ്ണങ്ങളാക്കി വറുത്തു വച്ചിരിക്കുന്നു
എന്നായിരുന്നു തോന്നിയത്. ഒരു കഷണം എടുത്ത് പ്ലേറ്റില്‍ വച്ചു. വളരെ മാംസളമായ ഒരു മീനാണ്
അതെന്നാണ് അപ്പോഴും കരുതിയത്. വായിലേക്ക് വയ്ക്കുന്നതിന് മുമ്പ് ഇതുവരെ അനുഭവിക്കാത്ത
ഒരു മണമാണ് ഫീല്‍ ചെയ്തത്.

അപ്പോഴാണ് തങ്ങളുടെ തൊട്ടടുത്ത ടേബിളിലിരിക്കുന്ന ആളുകള്‍ പറയുന്നത് അത് മീനല്ല പാമ്പാണെന്ന്.
ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ ആ പാമ്പ് തങ്ങളുടെ വയറ്റിലായേനേ, മീര പറയുന്നു.
