# മീര നന്ദന്റെ പിറന്നാള്‍ ആഘോഷം!! ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍…

- Link: https://ml.b4blaze.com/film-news/meera-birthday
- Published: 2021-11-30T11:56:47+05:30
- Author: Rahul

ഒരു അവതാരികയുടെ വേഷത്തിലായിരുന്നു മിനി സക്രീനിലേക്കുള്ള മീര നന്ദന്റെ വരവ്. പിന്നീട്
ഒരു നായിക പരിവേഷത്തോടെ മലയാളികള്‍ക്ക് മുന്നില്‍ എത്തിയ മീരനന്ദന്‍ ഒരുപിടി നല്ല കഥാപാത്രങ്ങള്‍
തന്റെ ആരാധകര്‍ക്ക് സമ്മാനിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/jpg-31-300x225.jpg?
resize=896%2C672&ssl=1)

ഇപ്പോള്‍ താരം സിനിമയില്‍ സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാന്‍
സോഷ്യല്‍ മീഡിയ വഴി താരം എത്താറുണ്ട്. ഇപ്പോള്‍ മീര നന്ദന്റെ പുതിയ വിശേഷവും അതിന്റെ
ഫോട്ടോകളുമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. കഴിഞ്ഞ ദിവസമായിരുന്നു താരം തന്റെ
31-ാം പിറന്നാള്‍ വളരെ ഗംഭീരമായി ആഘോഷിച്ചത്. ആഘോഷത്തിന്റെ ഭാഗമായുള്ള ഫോട്ടോകളും താരം
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. പിറന്നാള്‍ ദിനത്തില്‍ മീര
അതീവ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. പിറന്നാള്‍ ദിനം കടന്നുപോയിട്ടും
മീരയുടെ കമന്റ് ബോക്‌സില്‍് ഇപ്പോഴും ആരാധകരുടെയും പ്രിയപ്പെട്ടവരുടെയും ആശംസാ പ്രവാഹമാണ്.
ടെലിവിഷന്‍ അവതാരിക ആയിരുന്നു താരം ഒരു നല്ല പാട്ടുകാരി കൂടിയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/meeee-300x169.jpg?
resize=856%2C482&ssl=1)

ഇപ്പോള്‍ ദുബായില്‍ റേഡിയോ ജോക്കിയായാണ് താരം വര്‍ക്ക് ചെയ്യുന്നത്. മലയാള ടെലിവിഷന്‍
പരിപാടികളുടെ അവതരണത്തിലൂടെ ദൃശ്യമാധ്യമരംഗത്ത് പ്രവേശിച്ച മീര നിരവധി അന്യഭാഷാ ചിത്രങ്ങളിലും
അഭിനയിച്ചിട്ടുണ്ട്.

 
