# വയസ്സ് നാല്‍പ്പതായെന്ന് പറയില്ല; ഇപ്പോഴും 16 കാരിയെപ്പോലെ: മീരാജാസ്മിന്റെ സൗന്ദര്യത്തിന് പിന്നില്‍

- Link: https://ml.b4blaze.com/film-news/meera-jasimins-new-look
- Published: 2022-06-09T15:11:36+05:30
- Author: Rahul

സിനിമാ ലോകത്ത് മമ്മൂട്ടിയുടെ പ്രായം എപ്പോഴും ഒരു ചര്‍ച്ചാ വിഷയമാണ്. അതുകൊണ്ടു തന്നെ
പ്രായം കുറഞ്ഞ് തോന്നിക്കുന്ന ആരെയും മമ്മൂട്ടിയെപ്പോലെയെന്ന് ഒരു പ്രയോഗവും നടത്താറുണ്ട്.

ഇപ്പോഴിതാ മീരാ ജാസ്മിനെയാണ് ഇത്തരത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ചര്‍മ്മം കണ്ടാല്‍
പ്രായം തോന്നില്ലെന്നും മീരാ ജാസ്മിന്‍ ലേഡി മമ്മൂക്കയായിരിക്കുകയാണെന്നുമാണ് ആരാധകര്‍
പറയുന്നത്. പതിവ് നടിമാരെപ്പോലെ വിവാഹ ശേഷം സിനിമ വിട്ട ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം
ചെയ്ത മകള്‍ എന്ന ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്.

![Meera Jasmine](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/277114835_354863909944280_7223255405232772862_n.
jpg?resize=1080%2C1349&ssl=1)

 

ഈ ചിത്രത്തില്‍ ജയറാമിന്റെ നായികയായിട്ടാണ് താരം എത്തിയത്. സിനിമയില്‍ നിന്നും വിട്ട്
നിന്നപ്പോള്‍ തടിവച്ച മീര മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായിട്ടാണ് തിരിച്ചെത്തിയത്. ഡ്രസിങ്ങിലും
മീരയ്ക്ക് കാര്യമായ മാറ്റമുണ്ടായിരുന്നു. കൂടുതല്‍ ഗ്ലാമറസായി മോഡേണ്‍ ലുക്കിലായിരുന്നു
മീരയുടെ രണ്ടാം വരവ്.

ഇടക്കാലത്ത് മറഞ്ഞിരുന്ന താരം സോഷ്യല്‍ മീഡിയയില്‍ പോലും എത്തിയില്ല. എന്നാല്‍ തിരിച്ചു
വരവില്‍ സിനിമയ്‌ക്കൊപ്പം ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുടങ്ങി താരം സോഷ്യല്‍ മീഡിയയില്‍
സജീവം ആയി. അതോടെ മീരാ ജാസ്മിന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം
വളരെ വേഗം തന്നെ വൈറല്‍ ആകാന്‍ തുടങ്ങി. വ്യത്യസ്തമായ ലുക്ക് തന്നെ ഇതിന് കാരണം.

മീരാ ജാസ്മിന്‍ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
നടിക്ക് നാല്‍പ്പത് വയസ് കഴിഞ്ഞെന്ന് ചര്‍മ്മം കണ്ടാല്‍ പറയുമോ എന്നാണ് താരത്തിന്റെ
ആരാധകര്‍ ചോദിക്കുന്നത്. ഇപ്പോഴും പതിനാറുകാരിയെ പോലെയുണ്ടെന്ന് പറയുന്ന ആരാധകര്‍ ലേഡി
മമ്മൂട്ടി എന്നാണ് കമന്റ് നല്‍കിയിരിക്കുന്നത്.
