# ആ ഒരു കാര്യത്തിന് ഇതുവരെയും ഒരു കുറ്റബോധം തോന്നിയിട്ടേയില്ല’ ; വെളിപ്പെടുത്തി നടി മീര ജാസ്മിൻ 

- Link: https://ml.b4blaze.com/film-news/meera-jasmin-about-cinima-life
- Published: 2023-12-29T16:54:47+05:30
- Author: Sreekumar

മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് മീര ജാസ്മിൻ. 2000ന്റെ തുടക്കത്തിൽ വെള്ളിത്തിരയിലേക്ക്
എത്തിയ മീര ചുരുങ്ങിയ കാലം കൊണ്ടാണ് മലയാളത്തിലെ മുൻനിര നായികയായി വളർന്നത്. ഒരുപിടി
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടുകയായിരുന്നു താരം. അച്ചുവിന്റെ 
അമ്മ, തന്മാത്ര, സ്വപ്നക്കൂട്, കസ്തൂരിമാൻ തുടങ്ങിയ സിനിമകളിലെ മീരയുടെ വേഷങ്ങൾ ഇന്നും
പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാൽ പിന്നീട് സിനിമയിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു
താരം. ഏകദേശം ആറ് വർഷക്കാലം സിനിമയിൽ നിന്നും അകന്നു നിന്ന മീര കഴിഞ്ഞാ വർഷമാണ് വീണ്ടും
വെള്ളിത്തിരയിലേക്ക് എത്തിയത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന സിനിമയിലൂടെ
ആയിരുന്നു മീരയുടെ മടങ്ങി വരവ്. ഇപ്പോഴിതാ മലയാളത്തിലും തമിഴിലുമൊക്കെ കൂടുതൽ സിനിമകളുടെ
ഭാഗമായി വീണ്ടും സജീവമാവുകയാണ് താരം. ക്വീൻ എലിസബത്താണ് മീരയുടെ ഏറ്റവും പുതിയ ചിത്രം.
ചിത്രം ഇപ്പോൾ   തീയറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്,  അതിനിടെ കരിയറിൽ താനെടുത്ത ഇടവേളയെ
കുറിച്ച് പറയുകയാണ് മീര ജാസ്‌മിൻ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/queen1.jpg?resize
=1085%2C606&ssl=1)

അങ്ങനെയൊരു ഇടവേള തനിക്ക് ആവശ്യമായിരുന്നു എന്നും സ്വന്തം വ്യക്തിത്വത്തെ വിലയിരുത്താൻ
അത് സഹായിച്ചിട്ടുണ്ടെന്നും മീര പറയുന്നു. തനിക്കൊരു നല്ല മാറ്റം വന്നിട്ടുണ്ടെങ്കിൽ
അതിനു കാരണം ആ ഇടവേളയാണെന്നും നടി പറയുന്നു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി മലയാളത്തിലെ
ഒരു റേഡിയോ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മീര. സിനിമയിൽ എടുത്ത
ഇടവേളയോർത്ത് കുറ്റബോധം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. എനിക്കങ്ങനെ
തോന്നിയിട്ടേയില്ല. കാരണം അത് തീർച്ചയായും വേണമായിരുന്നു. അല്ലെങ്കിൽ ഞാൻ ഇങ്ങനെ ഇരിക്കില്ല…
ഇന്ന് ഞാൻ ഒരു വ്യത്യസ്‌തയായ ആളാണ്. എൻ്റെ ഒരു ബെറ്റർ വേർഷൻ ആയിട്ടുണ്ടെന്ന് എനിക്ക്
സ്വയം തോന്നുന്നുണ്ടെങ്കിൽ അതിന് കാരണം ആ ബ്രേക്കാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/meera3-1.jpg?resize
=814%2C605&ssl=1)

എന്റെ ജീവിതത്തിനും എന്റെ ആരോഗ്യത്തിനുമെല്ലാം അത് ആവശ്യമായിരുന്നു. തുടർച്ചയായി ഒരേ
കാര്യങ്ങൾ തന്നെ ചെയ്ത് ജീവിതം മുന്നോട്ടു പോകുമ്പോൾ നമ്മൾ അറിയുന്നില്ല പല കാര്യങ്ങളും.
ഇടയ്ക്കൊന്ന് നമ്മൾ അതിൽ നിന്ന് മാറി നിന്ന് സ്വയമൊന്ന് വിലയിരുത്തണം. എന്താണ് സംഭവിച്ചു
കൊണ്ടിരിക്കുന്നതെന്ന് ശ്രദ്ധിക്കണം. എന്താണ് സംഭവിച്ചതെന്ന് അപ്പോൾ നമുക്ക് മനസിലാവും.
ഞാൻ എന്ന വ്യക്തിയിലും എല്ലാ കാര്യത്തിലും വന്ന മാറ്റങ്ങൾ അപ്പോൾ നമുക്ക് മനസിലാക്കാം.
അങ്ങനെ മാറി നിന്ന് നോക്കുന്ന ഒരു സമയമായിരുന്നു അത്. സ്വയം വിലയിരുത്താൻ ഏറ്റവും നല്ല
മാർഗമാണത് എന്നും” മീര ജാസ്മിൻ പറഞ്ഞു. അതേസമയം വലിയൊരു ഇടവേളയ്ക്ക് ശേഷം മീര ജാസ്മിനും
നരേനും ഒന്നിക്കുന്ന ചിത്രമാണ് ക്വീൻ എലിസബത്ത്. എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഒരു റൊമാൻറിക് കോമഡി എന്റർടെയിനറായാണ് ചിത്രം എത്തുന്നത്. മീര ജാസ്മിനെയും നരേനെയും
കൂടാതെ മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ശ്വേതാ മേനോൻ, രമേശ് പിഷാരടി, വികെ പ്രകാശ്,
ശ്യാമ പ്രസാദ്, ജോണി ആന്റണി, ആര്യ, ശ്രുതി രജനികാന്ത്, മഞ്ജു പത്രോസ് എന്നിങ്ങനെ വലിയ
താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഡിസംബർ 29ന് ആണ് ചിത്രം തിയേറ്ററുകളിൽ
എത്തുക. അതേസമയം അഭിനയമികവ് കൊണ്ട് കയ്യടി നേടിയ മീര മലയാളത്തിൽ പുറമെ തമിഴ്, തെലുങ്ക്,
കന്നഡ ഭാഷകളിലെല്ലാം തിളങ്ങി. എല്ലാ ഭാഷകളിലെയും പ്രഗൽഭരായ സംവിധായകർക്കും മുൻനിര താരങ്ങൾക്കുമൊപ്പം
പ്രവർത്തിക്കാൻ മീരയ്ക്ക് സാധിച്ചിരുന്നു. മികച്ച നടിക്കുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ
അടക്കം സ്വന്തമാക്കാനും മീരയ്ക്ക് കഴിഞ്ഞു.
