# അന്ന് കീറിയ ചുരിദാറില്‍ അവാര്‍ഡ് വാങ്ങാന്‍ പോയി: കഴിഞ്ഞ കാല ഓര്‍മ്മകളില്‍ മീരാ ജാസ്മിന്‍

- Link: https://ml.b4blaze.com/film-news/meera-jasmin-about-her-experience
- Published: 2022-04-20T20:53:03+05:30
- Author: Rahul

നീണ്ട ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് മടങ്ങിവരവിന് ഒരുങ്ങുകയാണ്
നടി മീര ജാസ്മിന്‍. സത്യന്‍ അന്തിക്കാട് ചിത്രമായ മകള്‍ ആണ് മീരാ ജാസമിന്റെ ഏറ്റവും
പുതിയ ചിത്രം. ജയറാം നായകനാകുന്ന ചിത്രം കുടുംബ പ്രേക്ഷകരെ ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ട്.
ചിത്രത്തോടെ മലയാള സിനിമയില്‍ നിറസാന്നിദ്ധ്യമാകാന്‍ താന്‍ തീരുമാനിച്ചതായി മീര ജാസ്മിന്‍
നേരത്തെ വ്യക്തമാക്കിയിരുന്നു.

സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലും വെബ് പോര്‍ട്ടലുകളിലും 
മീരാ ജാസിമിന്റെ വിശേഷങ്ങള്‍ നിറയുകയാണ്. ഇത്തരത്തില്‍ ഒരു യുട്യൂബ് ചാനലിന് മീരാ ജാസ്മിന്‍
നല്‍കിയ അഭിമുഖം ശ്രദ്ധേയമാവുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/meera-jasmine-new1-
300x169.jpg?resize=650%2C366&ssl=1)

പണ്ട് ശ്രദ്ധിക്കാത്ത കാര്യങ്ങളെല്ലാം മനസ്സിലാക്കിക്കൊണ്ടാണ് ഇപ്പോള്‍ തിരിച്ച് വന്നിരിക്കുന്നതെന്ന്
മീര പറയുന്നു. അന്ന് ആളുകളെ അഭിമുഖീകരിക്കുന്നത് തന്നെ വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.
അതിനാല്‍ പലപ്പോഴും അവാര്‍ഡ് വാങ്ങാന്‍ പോലും പോയിരുന്നില്ലെന്ന് താരം പറയുന്നു. പോയാല്‍
തന്നെ ഒരു പൊട്ട് വയ്ക്കു. കൂടെ എന്തെങ്കിലും പഴയ ചുരിദാറും ഇടും. ഒരിക്കല്‍ കീറിയ 
ചുരിദാറാണ് അവാര്‍ഡ് വാങ്ങാന്‍ പോയപ്പോള്‍ ധരിച്ചിരുന്നത്. എനിക്ക് അതായിരുന്നു കൂടുതല്‍
കംഫര്‍ട്ടബിള്‍. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. എല്ലാ കാര്യത്തിലും ശ്രദ്ധിക്കാറുണ്ടെന്ന്
മീരാ ജാസ്മിന്‍ പറയുന്നു.

തിരിച്ച് വരവിന്റെ സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെ മീര ജാസ്മിന്‍ തന്റെ സമൂഹ മാധ്യമ
അക്കൗണ്ടുകളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. വ്യത്യസ്ത മേയ്‌ക്കോവറില്‍
പ്രത്യക്ഷപ്പെട്ട താരം ഹോട്ട് ലുക്ക് ഫോട്ടോ ഷൂട്ടുകള്‍ക്കും പ്രാധാന്യം നല്‍കിയിരുന്നു.
സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പടിച്ച താരം ഒരുകാലത്ത് 
യുവാക്കളുടെ ഹരമായിരുന്നു. തന്റെ കഴിഞ്ഞ കാല പ്രതാപം വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ്
മീരാ ജാസ്മിന്‍ എന്നാണ് ആരാധകരുടെയും അഭിപ്രായം. ഏതായാലും വിവാഹ ശേഷം സിനിമയില്‍നിന്നും
നീണ്ട ഇടവേള എടുത്ത പ്രിയ താരത്തെ വീണ്ടും തിരശ്ശീലയില്‍ കാണാമെന്ന സന്തോഷത്തിലാണ് 
ആരാധകര്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/meera-jasmine-300x169.
jpg?resize=644%2C363&ssl=1)

സിനിമയില്‍ തനിക്ക് അധികം സുഹൃത്തുക്കള്‍ ഇല്ലെന്നും തന്റെ ഏക സുഹൃത്ത് ദിലീപേട്ടനാണെന്നും
മീര ജാസ്മിന്‍ തുറന്നു പറഞ്ഞത് ഏറെ ശ്രദ്ധേയമായിരുന്നു. നടിയെ ആക്രമിച്ച കേസിന്റെ നടപടികള്‍
തുടരുന്നതിന് ഇടയില്‍ ഉള്ളത് സത്യമായി പറയാന്‍ കാണിച്ച മീരയുടെ മനസ്സിനെ അഭിനന്ദിച്ച്
ആരാധകര്‍ രംഗത്തെത്തിയിരുന്നു. ജാസ്മിന്‍ എന്നായിരുന്നു മീരയുടെ യഥാര്‍ത്ഥ പേര്. ലോഹിത
ദാസ് ആണ് അത് മീര ജാസ്മിന്‍ എന്ന പേര് നല്‍കിയത്. ഇടക്കാലത്തില്‍ സത്യന്‍ അന്തിക്കാട്
ചിത്രങ്ങളില്‍ സ്ഥിരം നായികയായി തിളങ്ങിയ മീര ഇടവേളയ്ക്കു ശേഷം വീണ്ടും തിരിച്ചു എത്തിയതും
സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ കൂടി ആണ് എന്ന പ്രത്യേകതയുമുണ്ട്.
