# കാവ്യ അത് അർഹിക്കുന്നുണ്ട് ! സന്തോഷമേ ഉള്ളൂ, പ്രതികരണവുമായി; മീരാജാസ്മിൻ 

- Link: https://ml.b4blaze.com/film-news/meera-jasmin-about-kavya-madhvan
- Published: 2024-02-21T12:37:48+05:30
- Author: Sreekumar

പ്രേഷകരുടെ ഇഷ്ടനടിയാണ് മീര ജാസ്മിൻ, ഒരുപാട് നാളുകൾക്ക് ശേഷം താരം ക്വീൻ എലിസബത്ത്
എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്, മുൻപ് മീരയോടൊപ്പം കാവ്യ
അഭിനയിച്ച ചിത്രമായിരുന്നു പെരുമഴക്കാലം, ചിത്രത്തിൽ നല്ല അഭിനയം കാഴ്ച്ച വെച്ച നടി
ആയിരുന്നു മീര എന്നാൽ ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചത് കാവ്യ മാധവനെ
ആയിരുന്നു, ഇതിന് കുറിച്ച് മുൻപ് മീര ജാസ്മിൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രെദ്ധ
ആകുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/meera1-1.jpeg?resize
=640%2C800&ssl=1)

പെരുമഴക്കാലത്തിൽ സംസ്ഥാന അവാർഡ് കാവ്യക്ക് കിട്ടിയപ്പോഴുള്ള വികാരം എന്തായിരുന്നെന്ന
ചോദ്യത്തിന് മീര ജാസ്മിൻ പറഞ്ഞ മറുപടി ഇങ്ങനെ , കാവ്യ നന്നായി പെർഫോം ചെയ്തിട്ടായിരിക്കും
കാവ്യക്ക് കിട്ടിയത്. നമ്മുടെ കൂടെയുള്ള നടിക്ക് അവാർഡ് കിട്ടിയതിൽ എനിക്ക് അഭിമാനമുണ്ട്.
ആ ചിത്രത്തിന് അങ്ങനെ  കിട്ടിയതിനും  വലിയ കാര്യം. ഞാൻ അഭിനയിച്ച പടമാണല്ലോ. അതിന് 
അം​ഗീകാരം കിട്ടിയതിൽ സന്തോഷമുണ്ട്. കാവ്യ അത് അർഹിക്കുന്നു. അർഹിച്ചതാണ്,അവൾക്ക്  
കിട്ടിയത് . അതിൽ കൂടുതൽ അഭിപ്രായം പറയാൻ താൽപര്യമില്ല,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/perumaazha1.jpg?
resize=1055%2C576&ssl=1)

എപ്പോളും ഞാൻ മാത്രം അവാർഡ് വാങ്ങിക്കണമെന്നുണ്ടോ, എനിക്ക് എന്നെ കുറിച്ചു ചില സ്വപ്‌നങ്ങൾ
ഉണ്ട് അതുപോലെ മറ്റുള്ളവർക്കും അങ്ങനെ അല്ലെ, എനിക്കിഷ്ടപ്പെട്ട രീതിയിലുള്ള സിനിമകൾ
മാത്രമേ താൻ എടുക്കൂ, ചില സിനിമകൾ തുടങ്ങുമ്പോൾ തന്നെ ഇതെപ്പോൾ തീരുമെന്ന ചിന്ത വരും.
അത്തരം സിനിമകളിൽ അഭിനയം നന്നാകില്ലെന്നും മീര ജാസ്മിൻ അന്ന് തുറന്ന് പറഞ്ഞു.
