# മീരജാസ്മിൻ ചിത്രം ‘പാലും പഴവും’ ടൈറ്റിൽ പോസ്റ്റർ പുറത്ത്  

- Link: https://ml.b4blaze.com/film-news/meera-jasmin-new-movie-palum-pazhvum-title-postor-out
- Published: 2024-02-16T11:45:06+05:30
- Author: Suji

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന മീര ജാസ്മിന്റെ പുതിയ ചിത്രം പാലും പഴവും, ചിത്രത്തിന്റെ
ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ, അശ്വിൻ ജോസ് ആണ് ചിത്രത്തിൽ
മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്, സിനിമയുടെ പേരുപോലെ തന്നെ ഒരു കോമഡി
എന്റെർറ്റൈനെർ ചിത്രമാണ് പാലും പഴവും, ടൂ ക്രിയേറ്റീവ് മൈൻഡ്‌സിന്റെ ബാനറിൽ വിനോദ് 
ഉണ്ണിത്താനും, സമീർ സേട്ടും  ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/mee1.jpg?resize=
848%2C528&ssl=1)

മീര, അശ്വിൻ എന്നിവരെ കൂടാതെ ശാന്തി കൃഷ്ണ, രചന നാരായണൻ കുട്ടി, അശോകൻ, നിഷ സാരംഗ്,
മിഥുൻ രമേശ്, മണിയൻ പിള്ള രാജു, അതിൽ ഇബ്രാഹിം, സുമേഷ്  ചന്ദ്രൻ, ഷിനു ശ്യാമളൻ,തുഷാര,
ആർ ജെ സൂരജ്, എന്നിവരും കൂടാതെ മീരയുടെ മറ്റൊരു ചിത്രമായ ക്വീൻ എലിസബത്തിന്റെ നിർമാതാവ്
രഞ്ജിത്ത് മണംപ്രക്കാട്ടും ഈ ചിത്രത്തിൽ അഭിനയിക്കുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/meera1.jpeg?resize
=640%2C800&ssl=1)

ആഷിഷ്‌  രജനിയാണ് ഈ ചിത്രത്തിന്റെ കഥയും, തിരക്കഥയും ഒരുക്കിയിരിക്കുന്നത്, എഡിറ്റർ
പ്രവീൺ പ്രഭാകർ, ഛായാഗ്രഹണം രാഹുൽ ദീപ്, സച്ചിൻ ബാലു സംഗീതം, പശ്ചാത്തല സംഗീതം ഗോപി
സുന്ദർ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/asw1.jpg?resize=
685%2C393&ssl=1)

 
