# പോസിറ്റിവിറ്റിയെ ഇഷ്ട്ടപ്പെടുന്ന ആൾ ആണ് ഞാൻ, മീര ജാസ്മിൻ

- Link: https://ml.b4blaze.com/film-news/meera-jasmine-about-life
- Published: 2024-06-06T09:58:40+05:30
- Author: Devika Rahul

പോസിറ്റിവിറ്റി ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും മനുഷ്യരിലാണ് തനിക്ക് വിശ്വാസമെന്നും
പറയുകയാണ് ഇപ്പോൾ മീര ജാസ്മിൻ. തനിക്കെതിരെ വരുന്ന ഗോസിപ്പുകള്‍, ദൈവ വിശ്വാസം തുടങ്ങിയ
കാര്യങ്ങളില്‍ മറുപടി പറയുന്ന മീരയുടെ വീഡിയോ ആണ് വൈറല്‍ ആകുന്നത്. മുൻപൊരു ടെലിവിഷൻ
പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മീര ജാസ്മിന്‍ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.
മീര ജാസ്മിന്‍ എന്ന വ്യക്തി ഇപ്പോള്‍ ഒരു വിശ്വാസിയായിട്ടുള്ള ആളല്ല . പക്ഷെ താൻ എല്ലാ
മതങ്ങളെയും ബഹുമാനിക്കുന്നു. പക്ഷെ താൻ വിശ്വാസിയല്ല. തനിക്ക് പോസിറ്റിവിറ്റി ഇഷ്ടമാണ്.
തനിക്ക് നല്ല ചിന്താഗതികള്‍ ഇഷ്ടമാണ്. ആ ഒരു ചിന്താഗതിയാണ് തനിക്ക് എപ്പോഴും. താന്‍
ഒരു ആചാര അനുഷ്ഠാനത്തിന്റെയും പിന്നാലെ പോകാറില്ല. മാത്രമല്ല തനിക്ക് മനുഷ്യരിലാണ് 
വിശ്വാസമെന്നും മീര ജാസ്മിന്‍ പറഞ്ഞു. പക്ഷ താൻ ബൈബിള്‍ വായിക്കും. അത് ഇഷ്ടമാണ് . 
മാത്രമല്ല ഖുറാനും തനിക്കിഷ്ടമാണെന്ന് മീര പറയുന്നു. ദുബായില്‍ ഒരു സുഹൃത്തുണ്ട്. അയാള്‍
ഖുര്‍ ആന്‍ വായിച്ച് കേള്‍പ്പിക്കും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/meera-jasmine-1-
1.jpg?resize=1200%2C628&ssl=1)

താൻ അങ്ങനേ അത് കേട്ടിരിക്കും. ഖുർആൻ കേട്ടിരിക്കാന്‍ തനിക്ക് വലിയ്യ്‌ ഇഷ്ടമാണ് . 
ബൈബിളിലെയും ഖുര്‍ ആനിലെയും ചില വാക്കുകളൊക്കെ ചിലത് വളരെ അടുത്ത ബന്ധമുള്ളതായി തോന്നിയിട്ടുണ്ടെന്നും
മീര പറയുന്നു. ഭഗവത് ഗീതയുടെ ഇംഗ്ലീഷ് ട്രാന്‍സിലേഷന്‍ ഇടയ്ക്ക് വായിക്കും. ഇതില്‍ 
നിന്നെല്ലാം മനസിലാക്കുന്നത് നിങ്ങള്‍ ഒരു നല്ല മനുഷ്യന്‍ ആയി ഇരിക്കുക എന്നതാണ് എന്നും
മീര വ്യക്തമാക്കുന്നു . മനസിന്റെ നന്മയാണ് ഏറ്റവും പ്രധാനം. ആ നന്മയിലെ സ്‌നേഹം തന്നെയാണ്
ദൈവം എന്നാണ് താന്‍ വിശ്വസിക്കുന്നത് എന്നും മീര ജാസ്മിന്‍ പറഞ്ഞു. നൂറ് ശതമാനവും അതിലാണ്
താൻ വിശ്വസിക്കുന്നത് മാത്രമല്ല,താൻ തന്റെ ജീവിതത്തില്‍ ഹാപ്പിയാണ്, തന്റെ പണികള്‍ 
എടുത്തുകൊണ്ട് തിരക്കിലാണ്. മാത്രംനല്ല തനിക്ക് ഒരുപാട് നല്ല കാര്യങ്ങള്‍ ജീവിതത്തില്‍
ചെയ്യാനുണ്ട്. തനിക്കെതിരെ വരുന്ന ഗോസിപ്പുകളും മറ്റു കാര്യങ്ങളും ഒക്കെ താൻ അവഗണിച്ച്
വിടാറാണ് പതിവ്. കാരണം തനിക്ക് അതിന് സമയമില്ല. ചിന്തിക്കുമ്പോള്‍ എന്ത് അന്യായമാണ്
ഇത് എന്ന് തോന്നിപോകുമെന്നും മീര പറയുന്നു. ഭയങ്കര ദേഷ്യക്കാരിയാണ് എന്നൊക്കെ ആളുകൾ
പറയുന്നത് കേട്ടിട്ടുണ്ട്.

![Meera Jasmine](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/12/cropped-
Meera-Jasmine.jpg?resize=640%2C853&ssl=1)

Meera Jasmine

തന്നോട് നന്നായി നിന്നാല്‍ താനും നന്നായി നില്‍ക്കും. തിരിച്ച് തന്നോട് കടിച്ചുകീറാന്‍
വന്നു കഴിഞ്ഞാല്‍ റിയാക്ട് ചെയ്യും. എന്നാൽ സെറ്റില്‍ ലേറ്റ് ആയി വരും തുടങ്ങിയ ആരോപണങ്ങള്‍
ഉണ്ട്, അത്തരം ആരോപണങ്ങൾക്ക് മറുപടി പറയാന്‍ താത്പര്യമില്ല. കാരണം അതൊന്നും തന്നെ ബാധിക്കുന്ന
വിഷയമല്ല. ഇവര്‍ ഇതൊക്കെ പറയുമ്പോഴും തന്റെ ജീവിതത്തില്‍ കുറേ മറ്റു കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.
അങ്ങനെ ലൈഫില്‍ കുറേ കാര്യങ്ങള്‍ ചെയ്ത് ഇരിക്കുമ്പോള്‍ ഇതുപോലെ ഉള്ള കാര്യങ്ങള്‍ കേള്‍ക്കുന്നത്
വളരെ സില്ലി ആയിട്ടാ തോന്നുന്നത് എന്നും മീര പറയുന്നുണ്ട്. മാത്രമല്ല തന്നെക്കുറിച്ച്
അങ്ങനെ ആരെങ്കിലും എന്തെങ്കിലും അങ്ങനെ പറയുന്നുണ്ടെങ്കില്‍ അതിന് ഉറപ്പായും എന്തെങ്കിലും
ഹിഡ്ഡണ്‍ അജണ്ട കാണുമല്ലോ. താൻ എന്നും ഉറങ്ങാന്‍ പോകുമ്പോള്‍ തന്റെ മനസാക്ഷിയോട് സംസാരിച്ചിട്ടേ
താൻ പോകാറുള്ളു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/meera-jasmin-1.jpg?
resize=1080%2C1351&ssl=1)

ആ ഒരു തൃപ്തി ഇല്ലെങ്കില്‍ തനിക്ക് സമാധാനം കിട്ടില്ല. താനാരോടും ഒരു തെറ്റും ചെയ്തിട്ടില്ല.
അവര്‍ ഇങ്ങനെ കാലും കൈയ്യും ഇട്ട് അടിച്ച് പറയണമെങ്കില്‍ അത് പറയുന്നവര്‍ക്കാണ് കുഴപ്പമെന്നും
താരം പറയുന്ന്നു . അതേസമയം ഏറെ ആരാധകരുള്ള മലയാളത്തിന്റെ പ്രിയ നടിയാണ് മീര ജാസ്മിന്‍.
സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടി ഒരു കാലത്തെ
മലയാളത്തിലെ സെന്‍സേഷണല്‍ ഹീറോയിന്‍ ആണ്. മാത്രമല്ല, മീര ജാസ്മിന്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമകള്‍ കൂടിയാണ്.
