# ഇജോയുടെ വീട്ടില്‍ കുടുംബസമേതമെത്തി അച്ചുവും ദിലീപും!! അപൂര്‍വ്വ സംഗമത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

- Link: https://ml.b4blaze.com/film-news/meera-jasmine-and-dileep-at-narain-home
- Published: 2024-05-16T16:15:46+05:30
- Author: Anu

സിനിമയ്ക്ക് അപ്പുറത്തേക്ക് സൗഹൃദം കാത്തുസൂക്ഷിയ്ക്കുന്ന താരങ്ങളുണ്ട്. അവരുടെ കൂടിച്ചേരലുകളെല്ലാം
സോഷ്യലിടത്ത് വൈറലാകാറുണ്ട്. അത്തരത്തില്‍ ഏറെ സൗഹൃദമുള്ളവരാണ് നടി മീരാ ജാസ്മിനും,
നടന്‍ നരേനും, ദിലീപും. മൂന്ന് താരങ്ങളുടെയും കുടുംബസമേതമുള്ള ചിത്രങ്ങളാണ് സോഷ്യലിടത്ത്
വൈറലാകുന്നത്. നരേന്റെ വീട്ടിലായിരുന്നു കുടുംബസമേതമുള്ള ഒത്തുകൂടല്‍.
  ദിലീപും കാവ്യ
മാധവനും മകള്‍ മഹാലക്ഷ്മിയും മീര ജാസ്മിന്റെ കുടുംബവും നരേന്റെ വീട്ടിലെത്തിയിരുന്നു.
കാവ്യ മാധവനാണ് അപൂര്‍വ ഒത്തുകൂടലിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്. കാവ്യയും ദിലീപും 
മകള്‍ മഹാലക്ഷ്മിക്കും ഒപ്പം നരേന്‍, മീര ജാസ്മിനും നരേന്റെ ഭാര്യ മഞ്ജു, മക്കളായ തന്മയ,
ഓംങ്കാര്‍ എന്നിവരും മീര ജാസ്മിന്റെ അമ്മ, സഹോദരിമാര്‍, എന്നിവരുമുണ്ടായിരുന്നു. അപ്രതീക്ഷിതമായി
ഒത്തുകൂടിയ നിമിഷങ്ങള്‍ എന്നു പറഞ്ഞാണ് കാവ്യ ചിത്രങ്ങള്‍ പങ്കുവച്ചത്.  നീണ്ട ഇടവേളയ്ക്ക്
ശേഷം മീരാ ജാസ്മിന്‍ ക്വീന്‍ എലിസബത്ത് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു.
നരേന്റെയൊപ്പമായിരുന്നു മീരയുടെ മടങ്ങിവരവ്. സത്യന്‍ അന്തിക്കാട് ചിത്രം അച്ചുവിന്റെ
അമ്മ എന്ന ചിത്രത്തിലെ മീര ജാസ്മിന്‍- നരേന്‍ കോംമ്പോ ആരാധകര്‍ക്ക് ഏറെ ഇഷ്ടമായിരുന്നു.
പിന്നീട് ഒരേകടല്‍, മിന്നാമിന്നിക്കൂട്ടം എന്നീ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ച് ചെയ്തിരുന്നു.
